1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. 1744 White Alto

കട്ടുകളും മ്യൂട്ടുകളും ഇല്ലാതെ 'ക്ലീന്‍ യു'! 1744 വൈറ്റ് ആള്‍ട്ടോ തിയേറ്ററുകളിലേക്ക്

1744 White Alto - Official Teaser | Senna Hegde | Sharafudheen | Mujeeb Majeed | Kabinii FilmsNavas Vallikkunnu
തിങ്കളാഴ്ച നിശ്ചയത്തിനു ശേഷം സെന ഹെഗ്‌ഡെ സംവിധാനം ചെയ്ത 1744 വൈറ്റ് ആള്‍ട്ടോ. നവംബര്‍ 18ന് തിയേറ്ററുകളില്‍ എത്തുന്ന സിനിമയുടെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി.
 
കട്ടുകളും മ്യൂട്ടുകളും ഇല്ലാതെ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നതെന്ന് ഷറഫുദ്ദീന്‍ അറിയിച്ചു.
  പോലീസ് ഉദ്യോഗസ്ഥനായി ഷറഫുദ്ദീന്‍ വേഷമിടുന്നു.ഇതൊരു വ്യത്യസ്തമായ ക്രൈം കോമഡി ഡ്രാമയാണെന്ന് സംവിധായകന്‍ സിനിമയെക്കുറിച്ച് പറഞ്ഞിരുന്നു. ഇപ്പോഴതാ ചിത്രം അടുത്തമാസം തിയേറ്ററില്‍ എത്തുമെന്ന് നടന്‍ നവാസ് വള്ളിക്കുന്ന് അറിയിച്ചു.
 
വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്‍, രഞ്ജി കണ്‍കോല്‍, സജിന്‍ ചെറുകയില്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
കബീനി ഫിലിംസിന്റെ ബാനറില്‍ തയാറാകുന്ന ചിത്രം നിര്‍മ്മിക്കുന്നത് മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ തുടങ്ങിയവരാണ്.
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ബീച്ചില്‍ നിന്നൊരു ഫോട്ടോഷൂട്ട് !സാരിയില്‍ തിളങ്ങി അദിതി രവി