വിസ്മയമായി കാന്താര, ബോക്സോഫീസിൽ 300 കോടിയും കടന്ന് മുന്നോട്ട്

അഭിറാം മനോഹർ| Last Modified വ്യാഴം, 3 നവം‌ബര്‍ 2022 (14:23 IST)
കന്നഡ സിനിമയിൽ നിന്നെത്തി ഇന്ത്യയാകെ തരംഗമായ റിഷഭ് ഷെട്ടി ചിത്രം കാന്താര ആഗോളതലത്തിൽ 300 കോടിയിലേറെ രൂപ സ്വന്തമാക്കിയതായി റിപ്പോർട്ട്. കന്നഡയ്ക്ക് പുറമെ മലയാളം,ഹിന്ദി,തെലുങ്ക്,തമിഴ് ഭാഷകളിലും മൊഴിമാറിയെത്തിയ ചിത്രം എല്ലാ ഭാഷകളിലും മികച്ച കളക്ഷനാണ് നേടുന്നത്.

ഹിന്ദി വേർഷന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.കെജിഎഫ്' നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മിച്ച് സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം വലിയ സ്വീകാര്യത
നേടിയതിനെ തുടര്‍ന്നാണ് മറ്റ് ഭാഷകളിലേക്കും എത്തിയത്. റിഷഭ് ഷെട്ടിയെ കൂടാതെ സപ്തമി ഗൗഡ,കിഷോർ,പ്രമോദ് ഷെട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :