1. വിനോദം
  2. സിനിമ
  3. ചലച്ചിത്രഗാനങ്ങള്‍
  4. Sizzling Song Pushpa

സാമന്ത 1.5 കോടി പ്രതിഫലമായി വാങ്ങിയ ഗാനം, പുഷ്പയിലെ സിസ്ലിംഗ് സോങ്ങ് വരുന്നു !

Oo Antava Oo Oo Antava
പുഷ്പയുടെ ആദ്യ ഭാഗത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം. അല്ലു അര്‍ജുന്‍ ചിത്രത്തിന്റെ റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം. നടി സാമന്തയും ചിത്രത്തില്‍ ഉണ്ടെന്ന് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചു.  
 
ഒരു ഗാനരംഗത്ത് സമന്തയും ഉണ്ടാകും. സാമന്തയുടെ കരിയറിലെ തന്നെ ആദ്യ ഡാന്‍സ് നമ്പറാണ് പുഷ്പയിലെ ഗാനം. ഗാനരംഗത്തിനു വേണ്ടി സാമന്ത 1.5 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു അനു. 
 
ഇത് സിനിമയിലെ അഞ്ചാമത്തെ ഗാനം ആകുമെന്നും പറയപ്പെടുന്നു. അല്ലു അര്‍ജുനൊപ്പം സാമന്തയുടെ പെര്‍ഫോമന്‍സ് കാണുവാനായി കാത്തിരിക്കുകയാണ് ആരാധകരും. 'ഓ അന്തവ ഓ അന്തവ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ നാളെയെത്തും. 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
കാജല്‍ അഗര്‍വാള്‍ 'ഇന്ത്യന്‍ 2'ല്‍ ഇല്ല, പകരം തമന്ന ?