കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 18 നവംബര്‍ 2021 (14:32 IST)
പുഷ്പയുടെ ആദ്യ ഭാഗത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം. അല്ലു അര്‍ജുന്‍ ചിത്രത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. നടി സാമന്തയും ചിത്രത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരു ഗാനരംഗത്ത് സമന്തയും ഉണ്ടാകും എന്നാണ് വിവരം. സാമന്തയുടെ കരിയറിലെ തന്നെ ആദ്യ ഡാന്‍സ് നമ്പറാണ് പുഷ്പയിലെ ഗാനം. ഗാനരംഗത്തിനു വേണ്ടി സാമന്ത 1.5 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇത് സിനിമയിലെ അഞ്ചാമത്തെ ഗാനം ആകുമെന്നും പറയപ്പെടുന്നു. അല്ലു അര്‍ജുനൊപ്പം സാമന്തയുടെ പെര്‍ഫോമന്‍സ് കാണുവാനായി കാത്തിരിക്കുകയാണ് ആരാധകരും.