ബൈ സെക്ഷ്വല്‍ തമിഴ് സ്ത്രീയായി സാമന്ത,അറേഞ്ച്‌മെന്റ്‌സ് ഓഫ് ലവ് വരുന്നു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 26 നവം‌ബര്‍ 2021 (14:37 IST)

സാമന്തയുടെ പുതിയ പ്രോജക്ടിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്.'ഡൗണ്ടണ്‍ അബീ'യിലൂടെ ബാഫ്റ്റ് അവാര്‍ഡ് സ്വന്തമാക്കിയ സംവിധായകന്‍ ഫിലിപ്പ് ജോണിന്റെ സംവിധാനം ചെയ്യുന്ന അറേഞ്ച്‌മെന്റ്‌സ് ഓഫ് ലവി'ല്‍ ആണ് നടി അടുത്തതായി അഭിനയിക്കുക.

പുതിയ ചിത്രത്തിന്റെ ഓഡിഷന് പോയ വിവരം തന്നെയാണ് അറിയിച്ചത്. 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് ' യേ മായ ചേസ'വേയ്ക്ക് വേണ്ടിയാണ് താന്‍ ഓഡിഷണില്‍ പങ്കെടുത്തതെന്നും താരം പറയുന്നു.ഓഡിഷണില്‍ തന്നെ തെരഞ്ഞെടുത്തതിനാല്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണെന്നും ബൈ സെക്ഷ്വല്‍ തമിഴ് സ്ത്രീയായിട്ടാണ് അഭിനയിക്കുന്നതെന്നും താരം പറഞ്ഞു.

തിമേറി എന്‍ മുറൈയുടെ നോവലിനെ ആസ്പദമാക്കിയാണ് പുതിയ ചിത്രമൊരുങ്ങുന്നതെന്നും കേള്‍ക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :