1. വിനോദം
  2. സിനിമ
  3. അണിയറ
  4. Kaathuvaakula we started dubbing for #kaathuvaakularendukaadhal:Vignesh Shivan

കാതലന്‍ എഴുതുന്ന ഡയലോഗ്, ഡബ്ബ് ചെയ്ത് നയന്‍താര, ചിത്രങ്ങള്‍ പങ്കുവെച്ച് വിഘ്‌നേഷ്

വിജയ് സേതുപതി
ഒരുപാട് ആരാധകരുള്ള താര ദമ്പതിമാരാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. ഇരുവരും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കാതുവാക്കുള രണ്ടു കാതല്‍. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്.ചിത്രത്തില്‍ കണ്‍മണി എന്ന കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിക്കുന്നത്.
വിജയ് സേതുപതിയും സാമന്തയും നയന്‍താരയ്‌ക്കൊപ്പം ഈ ചിത്രത്തിലുണ്ട്. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഡബ്ബിങ് ജോലികള്‍ ആരംഭിച്ചു. നയന്‍താരയുടെ ഭാഗങ്ങളുടെ ഡബ്ബിങ് ആണ് നിലവില്‍ പുരോഗമിക്കുന്നത്.കണ്മണി... അന്‍പോടെ കാതലന്‍... നാന്‍ എളുതും ഡയലോഗ്' എന്ന് പറഞ്ഞുകൊണ്ടാണ് ഡബ്ബിങ് വിശേഷം വിക്കി പങ്കുവെച്ചത്.
അടുത്ത ലേഖനം
മരക്കാറിലെ മായിന്‍കുട്ടിയായി മാറാന്‍ രണ്ടു മാസത്തോളം ശാരീരികവും മാനസികവുമായ തയ്യാറെടുപ്പുകള്‍ വേണ്ടി വന്നു:മണിക്കുട്ടന്‍