അനുബന്ധ വാര്‍ത്തകള്‍
- കാതലന്‍ എഴുതുന്ന ഡയലോഗ്, ഡബ്ബ് ചെയ്ത് നയന്‍താര, ചിത്രങ്ങള്‍ പങ്കുവെച്ച് വിഘ്നേഷ്
- ബൈ സെക്ഷ്വല്‍ തമിഴ് സ്ത്രീയായി സാമന്ത,അറേഞ്ച്മെന്റ്സ് ഓഫ് ലവ് വരുന്നു
- പുഷ്പയില്‍ സാമന്തയും, ഒറ്റ ഗാനരംഗത്ത് പ്രത്യക്ഷപ്പെടാന്‍ നടിയ്ക്ക് 1.5 കോടി രൂപ പ്രതിഫലം
- എന്നേക്കും സുന്ദരിയായി ഇരിക്കട്ടെ, പിറന്നാള്‍ ആശംസകളുമായി വിഘ്നേഷ് ശിവന്
- ആദ്യമായി സാമന്തയ്ക്കൊപ്പം നയന്‍താര,കാതുവാക്കുള രണ്ടു കാതല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
വിവാഹമോചനത്തോടെ ഞാന്‍ തകരുകയും മരിച്ചു പോകുകയും ചെയ്യുമെന്ന് കരുതി; മനസ് തുറന്ന് നടി സാമന്ത
ജീവിതത്തിലെ ഏറ്റവും മോശം സമയത്ത് ധൈര്യത്തോടെ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞെന്ന് നടി സാമന്ത. നാഗ ചൈതന്യയുമായുള്ള വിവാഹ മോചനത്തിനു ശേഷം തന്റെ ജീവിതം കടന്നുപോയ അവസ്ഥകളെ കുറിച്ച് തുറന്നുപറയുകയായിരുന്നു നടി. വിവാഹമോചനത്തോടെ താന്‍ തകരുകയും മരിച്ചു പോകുകയും ചെയ്യുമെന്ന് കരുതിയെന്ന് സാമന്ത പറയുന്നു. എന്നാല്‍, ഈ മോശം സമയത്തും താന്‍ ധൈര്യത്തോടെ പിടിച്ചുനിന്നത് ഓര്‍ക്കുമ്പോള്‍ സ്വയം അഭിമാനം തോന്നുന്നതായും സാമന്ത പറഞ്ഞു. ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
'ഇത്രത്തോളം പ്രശ്‌നങ്ങള്‍ക്ക് നടുവിലും ഞാന്‍ എന്തുമാത്രം കരുത്തോടെ നിലകൊണ്ടു എന്നത് എന്നെ തന്നെ ആശ്ചര്യപ്പെടുത്തി. ഞാന്‍ കരുതിയിരുന്നത് ഇമോഷണലി വളരെ വീക്കാണ് ഞാനെന്നാണ്. വിവാഹമോചനത്തോടെ ഞാന്‍ തകരുകയും മരിക്കുകയും ചെയ്യുമെന്ന് പോലും തോന്നിയിരുന്നു. വളരെ കരുത്തോടെ ഇതിനെയെല്ലാം നേരിടാന്‍ കഴിയുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. ഇന്ന് എനിക്ക് സ്വയം അഭിമാനം തോന്നുന്നു. ഞാന്‍ ഇത്രത്തോളം കരുത്തയായിരുന്നെന്ന് എനിക്ക് അറിയില്ലായിരുന്നു,' സാമന്ത പറഞ്ഞു.