1. വിനോദം
  2. സിനിമ
  3. ചലച്ചിത്രഗാനങ്ങള്‍
  4. Kushi Second Single Aradhya Listen Now

'ആരാധ്യ'; വിജയും സാമന്തയും,'ഖുഷി'ലെ പ്രണയഗാനം, വീഡിയോ

Kushi Second Single
വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിച്ച് അഭിനയിച്ച തെലുങ്ക് റൊമാന്റിക് കോമഡി ചിത്രമാണ് 'ഖുഷി'. ചിത്രത്തിലെ രണ്ടാമത്തെ ഗാനം ശ്രദ്ധ നേടുന്നു.'ആരാധ്യ' എന്ന് പേരിട്ടിരിക്കുന്ന രണ്ടാമത്തെ സിംഗിള്‍ തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായി റിലീസ് ചെയ്തു.
 
സിദ്ധ് ശ്രീറാമും ചിന്മയിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.ശിവ നിര്‍വാണയാണ് വരികള്‍ എഴുതിയിരിക്കുന്നത്.ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീതം നല്‍കിയിരിക്കുന്നത്. 

സെപ്റ്റംബര്‍ ഒന്നിനാണ് റിലീസ്.മുരളി ജിയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
 
അടുത്ത ലേഖനം
'ദൃശ്യം 3' ? പ്രഖ്യാപനവുമായി ജീത്തു ജോസഫ്