'പദ്മിനി'യിലെ രണ്ടാമത്തെ ഗാനവും പുറത്ത്, പ്രമോഷന്‍ തിരക്കുകളില്‍ മഡോണ സെബാസ്റ്റ്യന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 12 ജൂലൈ 2023 (15:09 IST)
കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രമായ 'പദ്മിനി'യിലെ രണ്ടാമത്തെ ഗാനവും പുറത്ത്.'ആല്‍മര കാക്ക'എന്നാ പാട്ടിന് മനു മഞ്ജിത്തിന്റെതാണ് വരികള്‍ എഴുതിയിരിക്കുന്നത്.ജെക്ക്‌സ് ബിജോയി സംഗീതം ഒരുക്കിയ ഗാനം അഖില്‍ ജെ ചന്ദ് ആണ് ആലപിച്ചിരിക്കുന്നത്.
ജൂലൈ 14ന് പ്രദര്‍ശനത്തിന് എത്തുന്ന സിനിമയിലെ രണ്ടാമത്തെ ഗാനം 'സരിഗമ മലയാളം' എന്ന യൂ ട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത്.















A post shared by Madonna B Sebastian (@madonnasebastianofficial)

അപര്‍ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍, വിന്‍സി അലോഷ്യസ് എന്നിവര്‍ നായികമാരായി എത്തുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത്
'കുഞ്ഞിരാമായണം' ഫെയിം ദീപു പ്രദീപാണ് . പ്രശോഭ് കൃഷ്ണയും സുവിന്‍ കെ വര്‍ക്കിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രനാണ്. ജേക്‌സ് ബിജോയ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :