ആദ്യം 'ഒള്ളുള്ളേരു' പിന്നാലെ 'പാലാപ്പള്ളി'; വേഗത്തില്‍ 100 മില്യണ്‍ അടിച്ച് കടുവയിലെ ഗാനം

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 11 ജൂലൈ 2023 (11:54 IST)
നാലുദിവസം മുമ്പായിരുന്നു കടുവ റിലീസായി ഒരു വര്‍ഷം തികഞ്ഞത്.

സിനിമയിലെ പാലാപ്പള്ളി എന്ന് തുടങ്ങുന്ന ഗാനത്തിന് 100 മില്യണ്‍ കാഴ്ചക്കാര്‍. ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ കാഴ്ചക്കാരിലേക്ക് എത്തിയ പാട്ടായി മാറി പാലാപ്പള്ളി. സന്തോഷ് വര്‍മ്മ, ശ്രീഹരി തറയില്‍ എന്നിവര്‍ ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്.
അതുല്‍ നറുകര ആലപിച്ച പാട്ട് ഇപ്പോഴും യൂട്യൂബില്‍ തരംഗമാണ്.
ടിനു പാപ്പച്ചന്‍-ആന്റണി വര്‍ഗ്ഗീസ് കൂട്ടുകെട്ടിലുള്ള 'അജഗജാന്തരം' റിലീസിന് മുമ്പ് തന്നെ പുറത്തിറങ്ങിയ പാട്ടുകള്‍ ഓരോന്നും ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു. പൂരപ്പാട്ടായ 'ഒള്ളുള്ളേരു' എന്ന ഗാനത്തിന് 100 മില്യണ്‍ കാഴ്ച്ചക്കാര്‍ പിന്നിട്ടിരിക്കുന്നു.'ഒള്ളുള്ളേരു' എന്ന നാടന്‍ പാട്ടിനെ ട്രാന്‍സ് താളത്തിനൊപ്പം ചേര്‍ത്തത് ആഘോഷ പാട്ട് ഉണ്ടാക്കിയത് സംഗീത സംവിധായകനായ ജസ്റ്റിന്‍ വര്‍ഗീസാണ്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :