1. വിനോദം
  2. സിനിമ
  3. ചലച്ചിത്രഗാനങ്ങള്‍
  4. 4 Years - Niramizhikal Video song

'നിറമിഴികള്‍',ഫോര്‍ ഇയേഴ്‌സിലെ വീഡിയോ സോങ്

4 Years - Niramizhikal Video  Sarjano Khalid
പ്രിയ വാര്യര്‍, സര്‍ജാനോ ഖാലിദ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് ഫോര്‍ ഇയേഴ്‌സ്. മലയാളത്തില്‍ നിന്ന് എത്തുന്ന ക്യാമ്പസ് പ്രണയ ചിത്രത്തിന്റെ വീഡിയോ സോങ് പുറത്ത്.
 
'നിറമിഴികള്‍' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. 
സാന്ദ്ര മാധവിന്റെ വരികള്‍ക്ക് ശങ്കര്‍ ശര്‍മയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗോകുല്‍ ഗോപ്കുമാര്‍ ആണ് ആലാപനം.
 
ജയസൂര്യയുടെ 'സണ്ണി' എന്ന ചിത്രത്തിന് ശേഷം പ്രശസ്ത സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ ഫോര്‍ ഇയേഴ്‌സ് ഒരുക്കുന്നത്.
 
മധു നീലകണ്ഠന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് ശങ്കര്‍ ശര്‍മയാണ് സംഗീതമൊരുക്കുന്നത്.തപസ് നായിക്- ശബ്ദ മിശ്രണം. ഡ്രീംസ് ആന്‍ഡ് ബിയോണ്ട് ബാനറില്‍ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
 
 
 
അടുത്ത ലേഖനം
പ്രേക്ഷകന് അഭിപ്രായം പറയാന്‍ സിനിമയുടെ ചരിത്രത്തില്‍ ഡോക്ടറേറ്റ് എടുക്കണോ?; അഞ്ജലി മേനോനെ വിമര്‍ശിച്ച് സിനിമ പ്രേക്ഷക കൂട്ടായ്മ