'കരിമിഴി പ്രാവേ',കെ.എസ് ഹരിശങ്കറിന്റെ ശബ്ദം,'ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്'ലെ പാട്ട്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 7 നവം‌ബര്‍ 2022 (10:27 IST)
ആന്റണി വര്‍ഗീസിന്റെ പുതിയ ചിത്രമാണ് 'ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്'. സിനിമയിലെ 'കരിമിഴി പ്രാവേ' എന്ന് തുടങ്ങുന്ന ഗാനം പുറത്തുവന്നു.ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ജേക്‌സ് ബിജോയ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. കെ എസ് ഹരിശങ്കര്‍ ആലപിച്ച മനോഹരമായ ഗാനം കേള്‍ക്കാം.

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് അവരുടെ കുട്ടിക്കാല ഓര്‍മ്മകളിലേക്ക് തിരിച്ചു കൊണ്ടു പോകാന്‍ സാധ്യതയുള്ള സിനിമ കൂടിയാണിത്.


'ഓപ്പറേഷന്‍ ജാവ' ഫെയിം സിദ്ദിക് ക്യാമറയും ജേക്‌സ് ബിജോയ് സംഗീതം ഒരുക്കുന്നു.നൗഫല്‍ അബ്ദുള്ളയും ജിത്ത് ജോഷിയും ചേര്‍ന്നാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :