ചരിത്രം കുറിക്കാൻ അവൻ വരുന്നു ചാവേറായി, റെക്കോർഡ് ഇട്ട് മാമാങ്കം

ചിപ്പി പീലിപ്പോസ്| Last Modified തിങ്കള്‍, 9 ഡിസം‌ബര്‍ 2019 (12:49 IST)
മമ്മൂട്ടിയുടെ ഏറ്റവും വലിയ ചിത്രമായ മാമാങ്കം റിലീസ് ആവുകയാണ്. ഇനി വെറും 3 ദിവസം മാത്രം. യുകെയിലും മാമാങ്കത്തെ വരവേല്ക്കാന്‍ ആരാധകര്‍ ഒരുങ്ങി കഴിഞ്ഞു. യുകെയില്‍ റെക്കോര്‍ഡ് റിലീസിന് ഒരുങ്ങുന്ന മാമാങ്കത്തിന് 10 പ്രീമിയര്‍ ഷോകളാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ യുകെ യിലെ ഫാന്‍സ് ഷോയുടെ ഔദോഗിക ടിക്കറ്റ് വില്പന ഇന്നലെ ലണ്ടനില്‍ വെച്ച് നടന്നു.

എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണന്‍. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

ചരിത്രം കുറിക്കാനുള്ള വരവാണിത് എന്ന് പ്രേക്ഷകർ ഒന്നടനങ്കം പറയുന്നുണ്ട്. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗിന് മികച്ച പ്രതികരണമാണുള്ളത്. മലയാളം പതിപ്പിന് പുറമെ തമിഴ്, തെലുങ്ക്,ഹിന്ദി ഭാഷകളിലും ചിത്രം എത്തുന്നുണ്ട്. ഒരേസമയമാണ് എല്ലാ ഭാഷകളിലും റിലീസിനെത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :