അതൊത്ധ അപൂര്‍വ സൗഹൃദത്തിന്‍റെ നാന്ദിയായി. മലയാള കഥയില്‍'വഴിപിഴച്ച" ആധുനിക ചിന്തകള്‍ വച്ചു പുലര്‍ത്തിയ രചയിതാവ് പത്മരാജനും വരകളില്‍ ജീവിതത്തിന്‍റെ വര്‍ണതീക്ഷ്ണത മുഴുവന്‍ ആവഹിച്ചു നടന്ന കലാകാരന്‍ ഭരതനും തമ്മിലുള്ള കൂട്ടുകെട്ട്.
കലാസംവിധായകന്‍റെ കുപ്പായമൂരി 26-ാം വയസില്‍ ആദ്യമായി സംവിധായക മേലങ്കിയണിയാന്‍ ഭരതന്‍ നിശ്ഛയിച്ചതു തന്നെപത്മരാജന്‍റെ തിരക്കഥ ഉറപ്പാക്കിയിട്ടായിത്ധന്നു.
സ്വന്തം സിനിമാസങ്കല്‍പ്പം സാക്ഷാത്കരിക്കുന്പോള്‍ അതു സ്വയം നിര്‍മ്മിക്കുകയായിത്ധന്നു ഭരതന്‍. 1976 ല്‍ പുറത്തിറങ്ങിയ പ്രയാണം എന്ന ഈ ബ്ളാക്ക് ആന്‍റ് വൈറ്റ് ചിത്രം മലയാളത്തില്‍ തീവ്രമായ ചലച്ചിത്ര ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും തുടക്കമിട്ടു.
ബ്രാഹ്മണ സമൂഹത്തിലെ അനാചാരങ്ങള്‍ തുറന്നു കാട്ടിയ പ്രയാണത്തിലൂടെയാണ് ബാലു മഹേന്ദ്ര എന്ന ഛായാഗ്രാഹകന്‍ തെന്നിന്ത്യയില്‍ സ്ഥാനമുറപ്പിക്കുന്നത്. വിവാദങ്ങളേയും ആക്ഷേപങ്ങളേയും മറികടന്ന് പ്രയാണം അംഗീകാരങ്ങള്‍ നേടി. സംസ്ഥാനതലത്തില്‍ ഏറ്റവും നല്ല ചിത്രവുമായി.
തുടര്‍ന്നു ഭരതനും പത്മരാജനും ജോണ്‍പോളും കാക്കനാടും ഒക്കെ ചേര്‍ന്ന അപൂര്‍വ സഖ്യങ്ങളില്‍ നിന്ന് മലയാള സിനിമയിലെ സുവര്‍ണയുഗമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന നവതരംഗ കാലഘട്ടത്തിലെ കുറെയേറെ മികച്ച സിനിമകള്‍ക്കു ജീവനേകി.