സച്ചിനും സെവാഗും വീണു

WDFILE
മലിങ്കയുടെയും വാസിന്‍റെയും ചാട്ടുളികളെ സമര്‍ത്ഥമായി നേരിട്ട് ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചുകൊണ്ടിരുന്ന ഓപ്പണിംഗ് ജോഡികളായ സച്ചിനും(35) സെവാഗും(33) ) വീണു. തെന്‍ഡുല്‍ക്കര്‍ മലിങ്കക്കു മുമ്പില്‍ മുട്ടുമടക്കിയപ്പോള്‍ സെവാഗ് അമര്‍സിങ്കക്കു മുമ്പില്‍ വീണു.

52ബോളില്‍ നിന്നാണ് സച്ചിന്‍ ഇത്രയും റണ്‍സ് നേടിയത്. സച്ചിന്‍ രണ്ട് ഫോറുകള്‍ ഉതിര്‍ത്തു. സെവാഗ് 39 ബോളില്‍ നിന്ന് രണ്ട് ഫോറുകളുടെയും ഒരു സിക്‍സറിന്‍റെയും അകമ്പടിയോടെയാണ് ഇത്രയും റണ്‍സ് നേടിയത്.

ഇന്ത്യ ഇപ്പോള്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 83 റണ്‍സ് നേടിയിട്ടുണ്ട്. 19.5 ഓവറുകളില്‍ നിന്നാണ് ഇന്ത്യ ഇത്രയും റണ്‍സ് നേടിയത്. രണ്ട് എക്സ്‌ട്രാകള്‍ ലഭിച്ചു. ഗംഭീര്‍(11), യുവരാജ് സിംഗ്(2)എന്നിവരാണ് ബാറ്റ് ചെയ്യുന്നത്.

ബ്രിസ്‌ബെന്‍| WEBDUNIA|
നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ശ്രീലങ്കന്‍ സ്‌പിന്നര്‍ മുത്തയ്യ മുരളീധരന്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ പ്രശ്‌നമുണ്ടാക്കുമെന്നാണ് സൂചന. ജയസൂര്യ. തരംഗ, ജയവര്‍ദ്ധന എന്നീ ലങ്കന്‍ ബാറ്റ്‌സ്‌മാന്‍‌മാര്‍ ഇന്ത്യന്‍ യുവ പേസര്‍മാരായ ഇഷാന്ത് ശര്‍മ്മക്കും ശ്രീശാന്തിനും തലവേദനയുണ്ടാക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :