വിപണിയില്‍ ചാഞ്ചാട്ടം

മുംബൈ | WEBDUNIA| Last Modified വ്യാഴം, 10 ഏപ്രില്‍ 2008 (11:09 IST)

ആഭ്യന്തര ഓഹരി വിപണിയില്‍ വ്യാഴാഴ്ച രാവിലെ ചാഞ്ചാട്ടം അനുഭവപ്പെട്ടു. വിപണി ആരംഭിച്ച് നിമിഷങ്ങള്‍ക്കകം സെന്‍സെക്സ് 80 പോയിന്‍റ് മുന്നേറിയെങ്കിലും ഉടന്‍ തിരിച്ചടിയേറ്റ് 35 പോയിന്‍റ് താണു.

ബുധനാഴ്ച വൈകിട്ട് 203 പോയിന്‍റ് ലാഭത്തിലായിരുന്ന മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് വ്യാഴാഴ്ച രാവിലെ തുടക്കത്തില്‍ 80 പോയിന്‍റ് മുന്നേറി. എന്നാല്‍ അധികം വൈകാതെ തന്നെ പത്ത് മണിയോടെ സെന്‍സെക്സ് 34.55 പോയിന്‍റ് അഥവാ 0.22 ശതമാനം കുറഞ്ഞ് 15,755.96 എന്ന നിലയിലേക്ക് താഴുകയായിരുന്നു.

അതേ സമയം ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 1.20 പോയിന്‍റ് മുന്നേറിയിട്ടുണ്ട്.

അഗോള ഓഹരി വിപണിയില്‍ വ്യാഴാഴ്ച രാവിലെയുണ്ടായ ചാഞ്ചാട്ടത്തിന്‍റെ ചുവടു പിടിച്ചാണ് ആഭ്യന്തര ഓഹരി വിപണിയിലും ചാഞ്ചാട്ടമുണ്ടായതെന്ന് ഓഹരി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

വ്യാഴാഴ്ച രാവിലെ സത്യം കമ്പ്യൂട്ടേഴ്സ്, എച്ച്.ഡി.എഫ്.സി.ബാങ്ക്, ഇന്‍ഫോസിസ് ടെക്നോളജീസ്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയുടെ ഓഹരി വില ഒരു ശതമാനം മുതല്‍ രണ്ട് ശതമാനം വരെ കുറഞ്ഞു.

ഇതിനൊപ്പം വിപ്രോ, ടാറ്റാ സ്റ്റീല്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റാ മോട്ടേഴ്സ്, ഡി.എല്‍.എഫ്., ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഐ.റ്റി.സി., ഒ.എന്‍.ജി.സി., എ.സി.സി., ഭാരതി എയര്‍ടെല്‍, ഭെല്‍ എന്നിവയുടെ ഓഹരികള്‍ക്കും നേരിയ ഇടിവുണ്ടായിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :