മുംബൈ|
WEBDUNIA|
Last Modified ബുധന്‍, 14 മെയ് 2008 (10:47 IST)
ആഭ്യന്തര ഓഹരി വിപണിയില്‍ ബുധനാഴ്ച രാവിലെ മാന്ദ്യമായിരുന്നു ദൃശ്യമായതെങ്കിലും ഏറെ താമസിയാതെ തന്നെ വിപണിയില്‍ നേരിയ തിരിച്ചുവരവ് ഉണ്ടായി. സെന്‍സെക്സ് 35 പോയിന്‍റ് വര്‍ദ്ധന നേടി.
വിപണി ആരംഭിച്ച് ഏതാനും നിമിഷങ്ങള്‍ക്കകം മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 62 പോയിന്‍റ് കുറഞ്ഞ് 16,691 എന്ന നിലയിലേക്ക് താണു. എന്നാല്‍ ഏതാനും മിനിട്ടുകള്‍ക്ക് ശേഷം സെന്‍സെക്സ് 35 പോയിന്‍റ് തിരിച്ചുവരവ് നടത്തി 16,788 എന്ന നിലയിലേക്കുയര്‍ന്നു.
ഇതിന് സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയിലും ചാഞ്ചാട്ടമുണ്ടായി. ചൊവ്വാഴ്ച വൈകിട്ട് വിപണി ക്ലോസിംഗ് സമയത്ത് സെന്‍സെക്സ് 108 പോയിന്‍റും നിഫ്റ്റി 55 പോയിന്‍റും നഷ്ടത്തിലായിരുന്നു.
ബുധനാഴ്ച രാവിലെ ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ് ടെക്നോളജീസ്, ടാറ്റാ കണ്‍സല്‍റ്റന്‍സി സര്‍വീസ്, വിപ്രോ, എച്ച്.ഡി.എഫ്.സി., ഭാരതി എയര്‍ടെല്‍, ഡി.എല്‍.എഫ്., ഭാരതി എയര്‍ടെല്‍, ടാറ്റാ സ്റ്റീല്‍ എന്നിവയുടെ ഓഹരികള്‍ മുന്നേറ്റം നടത്തി.
എന്നാല്‍ എച്ച്.ഡി.എഫ്.സി. ബാങ്ക്, ഒ.എന്‍.ജി.സി., റിലയന്‍സ് എനര്‍ജി എന്നിവയുടെ ഓഹരികള്‍ നഷ്ടത്തിലാണ് വില്‍പ്പന നടക്കുന്നത്.