മുംബൈ|
WEBDUNIA|
Last Modified തിങ്കള്‍, 25 ഫെബ്രുവരി 2008 (10:48 IST)
ആഭ്യന്തര ഓഹരി വിപണിയില്‍ തിങ്കളാഴ്ച രാവിലെ വിപണി ആരംഭിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ സൂചികകള്‍ മികച്ച മുന്നേറ്റം കുറിച്ചെങ്കിലും പെട്ടന്നു തന്നെ തിരിച്ചടിയും സംഭവിച്ചു. സെന്‍സെക്സ് തിങ്കളാഴ്ച രാവിലെ 74 പോയിന്‍റാണ് താഴേക്ക് പോയത്.
വിപണി ആരംഭിച്ച് നിമിഷങ്ങള്‍ക്കകം സെന്‍സെക്സ് 175 പോയന്‍റ് വര്‍ദ്ധിച്ച് 17,523.81 എന്ന നിലയിലേക്കുയര്‍ന്നു. എന്നാല്‍ ഏറെ താമസിയാതെ ഏറ്റ തിരിച്ചടിയില്‍ സെന്‍സെക്സ് 17,384.52 എന്ന നിലയിലേക്ക് താഴേക്ക് പോവുകയും ചെയ്തു. പത്തേ കാലോടെ സെന്‍സെക്സ് 74.04 പോയിന്‍റ് അഥവാ 0.43 ശതമാനം താഴേക്ക് പോയി 17,423.14 എന്ന നിലയിലേക്ക് താണു.
ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 28.50 പോയിന്‍റ് അഥവാ 0.56 ശതമാനം താഴേക്ക് പോയി 5,139.25 എന്ന നിലയിലേക്ക് താണു. വിപണി ആരംഭിച്ച സമയത്ത് നിഫ്റ്റി 5,112.25 ലായിരുന്നത് പിന്നീട് 5,166.90 ആയി ഉയര്‍ന്ന ശേഷമാണ് ഈ സ്ഥിതിവിശേഷമുണ്ടായത്.
ആഗോള ഓഹരി വിപണിയില്‍ തിങ്കളാഴ്ച രാവിലെയുണ്ടായ ഏറ്റക്കുറച്ചിലുകള്‍ക്ക് അനുസൃതമായാണ് ഏഷ്യന്‍ ഓഹരി വിപണികളിലും ആഭ്യന്തര ഓഹരി വിപണിയിലും ആദ്യം ഉയര്‍ച്ചയും പിന്നീട് മാന്ദ്യവും ഉണ്ടായത്.