മോഹന്‍ലാലിന്‍റെ എമ്പുരാന്‍ - നിര്‍ണായക വിവരങ്ങള്‍ ഇതാ !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 30 സെപ്‌റ്റംബര്‍ 2020 (12:20 IST)
മോഹന്‍ലാല്‍ ചിത്രമായ ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എമ്പുരാനായി ആരാധകർ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ഒരു ശുഭവാർത്തയുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജും മുരളി ഗോപിയും.

"ഒരു ആരാധകനെന്ന നിലയിലും സംവിധായകനെന്ന നിലയിലും ഞാന്‍ വളരെ ആവേശത്തിലാണ്, ഇനി കാത്തിരിക്കാന്‍ വയ്യ" - പൃഥ്വിരാജ് കുറിച്ചു. എമ്പുരാൻറെ മുഴുനീള ബ്രീഫ് നൽകിയെന്ന് മുരളി ഗോപിയും സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ 200 കോടി ക്ലബ്ബിൽ കയറിയ ആദ്യ മലയാളസിനിമ ആയിരുന്നു. രണ്ടാമതും മുരളി ഗോപിയും പൃഥ്വിരാജും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :