മോഹൻലാലും ആന്‍റണി പെരുമ്പാവൂരും ദൃശ്യം 2ന്‍റെ കഥ കേട്ടത് ഫോണിൽ !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2020 (13:17 IST)
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് ചിത്രീകരിക്കുന്ന ഈ സിനിമയ്ക്ക് 60 ദിവസത്തെ ഷൂട്ടിംഗ് ആണ് ഉള്ളത്. ആറു വർഷത്തിനുശേഷം ടീം വീണ്ടും ഒന്നിക്കുകയാണ്. ഈ സിനിമയെ കുറിച്ച് കുറെ നാളായി ആലോചിക്കുന്നുണ്ടായിരുന്നു എന്നാണ് നിർമ്മാതാവ്
പറയുന്നത്.

മോഹൻലാൽ സാറിൻറെ കോൾ വന്നപ്പോൾ വീണ്ടും മനസ്സിൽ അതു വന്നു. ജീത്തു ജോസഫിനെ വിളിച്ചപ്പോൾ കഥയുടെ ഏകദേശ രൂപം ആയെന്ന് അറിയിച്ചു. ഞാനും ലാൽ സാറും ഫോണിൽ ഒരുമിച്ചാണ് കഥ കേട്ടത്. പിന്നീട് തിരക്കഥ വായിച്ചു - ആൻറണി പെരുമ്പാവൂർ മനോരമയ്ക്ക് നൽകിയ അഭിമുഖത്തില്‍ വ്യക്‍തമാക്കുന്നു.

ഇക്കഴിഞ്ഞ ദിവസമാണ് മോഹൻലാൽ ദൃശ്യം 2 ടീമിനൊപ്പം ചേർന്നത്. പ്രേക്ഷകരെ അവസാനം വരെ ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് വിവരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :