ഇത്തരം സിനിമകൾ ഇനിയും ഉണ്ടാവട്ടെ; കിംഗ് ഫിഷിനെ പ്രകീര്‍ത്തിച്ച് മോഹൻലാൽ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 30 സെപ്‌റ്റംബര്‍ 2020 (22:28 IST)
നടൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'കിംഗ് ഫിഷ്'. ഈ സിനിമയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് മോഹൻലാൽ. അതിമനോഹരവും വ്യത്യസ്തവുമാണ് ചിത്രമെന്നും ഈ സിനിമ സഞ്ചരിയ്ക്കുന്ന വഴികൾ അസാധാരണവും പ്രകാശം നിറഞ്ഞതുമാണെന്നും കുറിച്ചു. സംവിധായകൻ രഞ്ജിത്തും അനൂപ് മേനോനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

"ഇന്നലെ ഒരു പ്രൈവറ്റ് സ്ക്രീനിംഗിൽ അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്ത 'കിംഗ് ഫിഷ്' എന്ന സിനിമ കണ്ടു. അതിമനോഹരവും വ്യത്യസ്തവുമായ സിനിമ. ഈ സിനിമ സഞ്ചരിയ്ക്കുന്ന വഴികൾ അസാധാരണവും പ്രകാശം നിറഞ്ഞതുമാണ്. കാലങ്ങളോളം ഇത്തരം സിനിമകൾ ഉണ്ടാവട്ടെ. ഇത്തരം ചിത്രങ്ങളുടെ ഭാഗമാവാൻ എല്ലാ കലാകാരന്മാർക്കും സാധിക്കട്ടെ. അനൂപിനും ടീമിനും വിജയാശംസകൾ" - മോഹൻലാൽ കുറിച്ചു

അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. ടെക്‌സാസ് ഫിലിം കമ്പനിയാണ് ‘കിംഗ്
ഫിഷ്’നിർമ്മിക്കുന്നത്. മഹാദേവന്‍ തമ്പി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് രതീഷ് വേഗയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :