ദി പ്രീസ്റ്റ് പുരോഗമിക്കുന്നു, മമ്മൂട്ടിക്കൊപ്പം മഞ്‌ജു വാര്യര്‍

ജോണ്‍‌സി ഫെലിക്‍സ്| Last Modified തിങ്കള്‍, 5 ഒക്‌ടോബര്‍ 2020 (22:44 IST)
മഞ്ജു വാര്യരും മമ്മൂട്ടിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘ദി പ്രീസ്റ്റ്’. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചിരിക്കുകയാണ്. ഫിലിം യൂണിറ്റിലെ ചിലര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചിരുന്നു. അതിനുശേഷം രണ്ടാമതും ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. വാഗമണ്ണിലാണ് ചിത്രീകരണം നടക്കുന്നത്.

അതേസമയം മമ്മൂട്ടി തന്റെ ഭാഗങ്ങളുടെ ഷൂട്ടിംഗ് ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ മഞ്ജു വാര്യര്‍ക്ക് ഇനിയും കുറച്ച് സീനുകൾ കൂടി ചിത്രീകരിക്കാൻ ബാക്കിയുണ്ട്.

നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ‘ദ പ്രീസ്റ്റ്’ ഒരു മിസ്റ്ററി ത്രില്ലറാണ്. നിഖില വിമൽ, സാനിയ ഇയപ്പൻ, ബേബി മോണിക്ക, ജഗദീഷ്, രമേശ് പിഷാരടി, അമേയ മാത്യു, വെങ്കിടേഷ്, ടോണി ലൂക്ക് എന്നിവരടങ്ങുന്ന വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

അഖിൽ ജോർജ് ഡിഒപിയും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു. രാഹുൽ രാജാണ് ചിത്രത്തിൻറെ സംഗീത സംവിധായകൻ. ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണൻ, വി എൻ ബാബു എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :