ഉള്ളി വാങ്ങുമ്പോൾ തന്നെ ഇനി കണ്ണുനിറയും, കിലോയ്ക്ക് വില 200നോട് അടുക്കുന്നു, വെളുത്തുള്ളിയും റെക്കോർഡിലേക്ക്
സംസ്ഥാനത്ത് ഉള്ളിവില കുതിച്ചുയരുന്നു. കിലോയ്ക്ക് 180 രൂപ മുതല്‍ 200 രൂപ വരെയാണ് കുതിച്ചുയര്‍ന്നിരിക്കുന്നത്. വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നതാണ് വിപണിയിലെ ഈ വില വര്‍ധന. തമിഴ്നാട്ടില്‍ നിന്നുള്ള ഉള്ളിയുടെ വരവ് കുറഞ്ഞതാണ് ഈ വിലവര്‍ധനവിന് കാരണം.
തമിഴ്നാട്ടിലെ ഡിണ്ടിഗല്‍, തിരുപ്പൂര്‍, പെരമ്പല്ലൂര്‍,തിരുച്ചിറപ്പള്ളി,തേനി,മധുര എന്നീ ഭാഗങ്ങളില്‍ നിന്നാണ് ഉള്ളി എത്തുന്നത്. ഇവിടങ്ങളില്‍ കനത്ത മഴയും വെള്ളക്കെട്ടും മൂലം കൃഷി നശിച്ചതും നവംബറില്‍ വിളവെടുപ്പ് ഇല്ലാത്തതുമാണ് ഉള്ളിവരവ് കുറയാനിടയാക്കിയിരിക്കുന്നത്.ഒക്ടോബറില്‍ 80-90 രൂപയായിരുന്നു ഉള്ളിവില. അതേസമയം വെളുത്തുള്ളി വില റെക്കോര്‍ഡ് നിലവാരത്തിലാണ്. ഗ്രേഡ് അനുസരിച്ച് 280 രൂപ മുതല്‍ 360 രൂപ വരെയാണ് കിലോഗ്രാമിന് ചില്ലറവില്പന വില. വിലവര്‍ധനവ് വന്നതോടെ ഹോട്ടല്‍, കാറ്ററിംഗ് മേഖലകളും പ്രതിസന്ധിയിലാണ്.ALSO READ: നൃത്തമോ പാട്ടോ പാടില്ലെന്ന് പറയാനാകുമോ?, ഡിജെ പാർട്ടികളോട് മാത്രം എന്തിന് വിരോധം : ഹൈക്കോടതി
