വിടപറയുന്ന കാര്‍ഷികാചാരങ്ങള്‍

പീസിയന്‍

WEBDUNIA|
പുത്തരി

ചിങ്ങമാസം കേരളത്തിന്‍റെ വിളവെടുപ്പ് മാസമാണ്. ആദ്യം കൊയ്ത നെല്ലുകൊണ്ട് ആഹാരം ഉണ്ടാക്കി കഴിക്കുന്ന ചടങ്ങാണ് പുത്തരി.

പുത്തരിച്ചോറ്, പുത്തരി അവല്‍, പുത്തരി പായസം, പുത്തരിയുണ്ട എന്നിങ്ങനെ പുതുനെല്ല് കുത്തിയുണ്ടാക്കി കിട്ടുന്ന അരികൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങളാണ് ഈ ചടങ്ങിന് ഉപയോഗിക്കുക.

പുത്തരിയോട് അനുബന്ധിച്ച് വലിയ പുത്തരി സദ്യകള്‍ പണ്ട് നടത്താറുണ്ടായിരുന്നു. ഗുരുവായൂര്‍, ശബരിമല തുടങ്ങിയ ക്ഷേത്രങ്ങളിലും പുത്തരി ആഘോഷിക്കാറുണ്ട്.

പൊലി

കൊയ്ത്തുമായി ബന്ധപ്പെട്ടതാണ് പൊലി എന്ന ആചാരം. കൃഷിപ്പണിക്കാര്‍ ശുഭ്രവസ്ത്രങ്ങള്‍ ധരിച്ച് വിളഞ്ഞുകിടക്കുന്ന പാടത്തേയ്ക്കിറങ്ങുന്നു. വരമ്പത്ത് കത്തിച്ച നിലവിളക്ക് വച്ച് പൊലിയോ പൊലി .... എന്ന ആര്‍പ്പുവിളിയോടെ കൊയ്ത്ത് തുടങ്ങുന്നു.

അരിവാള്‍ പിടിക്കുമ്പോള്‍ കൈയില്‍ കാഞ്ഞിരത്തിന്‍റെ ഇല കൂട്ടിപ്പിടിച്ചിരിക്കും. കൊയ്യുന്ന അദ്യത്തെ കറ്റ നിലവിളക്കിനു മുകളില്‍ കാട്ടി അപ്പോള്‍ തന്നെ പൊലിച്ചെടുക്കും. ഈ കറ്റകള്‍ ചിലപ്പോള്‍ വീടുകളില്‍ കൊണ്ടുപോയി തൂക്കിയിടാറുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :