പിസ്റ്റോറിയസിന്‍റെ മോഹം പൊലിഞ്ഞു

PROPRO
ഒളിമ്പിക്സില്‍ പങ്കെടുക്കാമെന്ന ദക്ഷിണാഫ്രിക്കന്‍ കായികതാരം ഓസ്ക്കാര്‍ പിസ്റ്റോറിയസിന്‍റെ സ്വപ്നം അവസാനിച്ചു. ബീജിംഗ് ഒളിമ്പിക്‍സിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് പിസ്റ്റോറിയസ് തെരഞ്ഞെടുക്കപ്പെട്ടില്ല.

നേരത്തെ 400 മീറ്റര്‍ മത്സരത്തില്‍ യോഗ്യതാ സമയം കടക്കാനാകാതെ പോയ പിസ്റ്റോറിയസിനെ 4x400 മീറ്റര്‍ റിലേ ടീമിലേക്ക് ദക്ഷിണാഫ്രിക്കന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ പരിഗണിച്ചില്ല. പിസ്റ്റോറിയസിനേക്കാള്‍ മികച്ച സമയം മറ്റ് നാല് അത്‌ലറ്റുകള്‍ കണ്ടെത്തിയതായി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍ഡ് ലിയനാര്‍ഡ് ചുവേന വ്യക്തമാക്കി.

ജോഹന്നസ്ബര്‍ഗ്: | WEBDUNIA|
മെയില്‍ പ്രത്യേക കായിക കോടതിയുടെ അംഗീകാരം വാങ്ങിയാണ് പിസ്റ്റോറിയസ് യോഗ്യതാ മത്സരത്തിനായി എത്തിയത്. അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍ പിസ്റ്റോറിയസിനെ മത്സരിക്കാന്‍ തെരഞ്ഞെടുക്കുന്നതിനെതിരെ ദക്ഷിണാഫ്രിക്കയ്‌ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിരുന്നാലും നിയമങ്ങള്‍ക്ക് അനുസൃതമായി ഭാവിയില്‍ പിസ്റ്റോറിയസിനു മത്സരിക്കാന്‍ അവസരം ഒരുക്കുമെന്ന് അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :