വിടപറയുന്ന കാര്‍ഷികാചാരങ്ങള്‍

പീസിയന്‍

WEBDUNIA|
കങ്ങാണി

കൊയ്ത്ത് കഴിഞ്ഞാല്‍ വിളവ് ഈശ്വരന് സമര്‍പ്പിക്കുന്ന ചടങ്ങാണ് കങ്ങാണി. തൊട്ടടുത്ത അമ്പലങ്ങളിലാണ് കങ്ങാണി നല്‍കുക. ആദ്യം കൊയ്ത് കിട്ടുന്ന കറ്റയോ അല്ലെങ്കില്‍ മെതിച്ച് കിട്ടുന്ന നെന്മണികളോ ആണ് അമ്പലത്തില്‍ നല്‍കുക.

കൊയ്ത്ത്‌വേല

കാര്‍ഷിക ദേവതയ്ക്കുള്ള നിവേദ്യമാണ് കൊയ്ത്ത് ‌വേല. കൊയ്ത്തും മെതിയും കഴിഞ്ഞാല്‍ കര്‍ഷകര്‍ വിതയ്ക്കാന്‍ എടുത്തുവച്ച വിത്തില്‍ നിന്നും കുറച്ചെടുത്ത് കൃഷിദേവതയ്ക്ക് സമര്‍പ്പിക്കുന്നു. അടുത്ത വര്‍ഷം നല്ല വിളവു കിട്ടാനുള്ള പ്രാര്‍ത്ഥനയാണ് ഇതിനു പിന്നില്‍. ചിലയിടങ്ങളില്‍ വിത്ത് ക്ഷേത്രങ്ങളില്‍ കൊണ്ടുപോയി പൂജിക്കാറുമുണ്ട്.

മരമടി അല്ലെങ്കില്‍ പോത്തോട്ടം

തുലാമാസത്തിലെ കറുത്ത വാവിനാണ് മരമടി അഥവാ പോത്തോട്ടം നടക്കാറ്. പൂട്ടിയിട്ട് ഒരുകിവച്ച വയലിലേക്ക് കാളകളെ അല്ലെങ്കില്‍ പോത്തുകളെ ഇറക്കി മത്സരിച്ച് ഓടിപ്പിക്കുന്നതാണ് ഈ ചടങ്ങ്.

മരമടിക്കാരന്‍ നുകത്തില്‍ കെട്ടിവച്ച പലകയില്‍ (മരത്തില്‍) ചവുട്ടി നില്‍ക്കുകയും മറ്റൊരാള്‍ ഉരുക്കളെ തെളിച്ച് മുന്നോട്ട് പായിക്കുകയും ചെയ്യും. മൃഗങ്ങളെ പീഢിപ്പിക്കുന്നു എന്ന പേരില്‍ പലയിടത്തും ഈ ആചാരത്തിന് നിയന്ത്രണങ്ങള്‍ വന്നിട്ടുണ്ട്.











ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :