അകാലത്തില്‍ പൊലിഞ്ഞ താരം:പ്രമോദ് മഹാജന്‍

രമേഷ് വഞ്ചിയൂര്‍

pramod mahajan
WDWD
ദുര്‍ഘട സന്ധികളില്‍ പ്രതീക്ഷയര്‍പ്പിക്കാവുന്ന "സങ്കടമോചന ഹനുമാന്‍', പാര്‍ട്ടിയിലെ വാജ്പേയി-അദ്വാനി നേതൃദ്വയത്തിന്‍റെ വിശ്വാസപാത്രമായ "വിശ്വസ്ത ലക്ഷ്മണ്‍'.

സ്വസഹോദരന്‍റെ വെടിയേറ്റ് ഹിന്ദുജ ആശുപത്രിക്കിടക്കയില്‍ അന്ത്യശ്വാസം വലിച്ച പ്രമോദ് മഹാജന്‍ ബി.ജെ.പി അണികള്‍ക്കിടയില്‍ അറിയപ്പെട്ട വിശേഷണങ്ങളാണിവ. അദ്ദേഹത്തിന്‍റെ രണ്ടാം ചരമദിനമാണ് ഇന്ന്.2006 മെയ് 3 നായിരുന്നു പ്രമോദ് മഹാജന്‍

പ്രമോദ് മഹാജന്‍ എന്ന പൊതുപ്രവര്‍ത്തകന്‍ രാഷ്ട്രീയ നഭസ്സുകളില്‍ നിന്നും യാത്രയാവുമ്പോള്‍ കുറഞ്ഞ കാലയളവിനുള്ളില്‍ ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിന് ബദലായി ഉയര്‍ന്ന ബി.ജെ.പി എന്ന രാഷ്ട്രീയ കക്ഷിക്കാണ് അത് ഏറെ നഷ്ടമാകുന്നത്. ഒരു പക്ഷേ പാര്‍ട്ടി ഭാവി നായകനായി കണ്ട വിശ്വസ്ത പ്രവര്‍ത്തകന്‍റെ അകാലത്തിലുള്ള വേര്‍പാട്.

ബി.ജെ.പിയുടെ രണ്ടാം നിര നേതാക്കളില്‍ പ്രമുഖനായിരുന്ന മഹാജന്‍ ഹൈടെക് തന്ത്രങ്ങള്‍ കൂടി ഉപയോഗിച്ച് പാര്‍ട്ടി പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തിയതിലൂടെയാണ് ശ്രദ്ധ നേടിയെടുത്തത്.

പാരമ്പര്യത്തിലൂന്നി പ്രവര്‍ത്തിച്ച ബി.ജെ.പി യില്‍ ആദ്യം ഇത് ചില അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കി. എന്നാല്‍ പിന്നീട് ദേശീയ കക്ഷികള്‍ ഓരോന്നും ഇത്തരം ഹൈടെക് ഉപാധികള്‍ക്ക് പിന്നാലെ പാഞ്ഞപ്പോള്‍ മഹാജന്‍റെ വിമര്‍ശകരുടെ നാവടയുകയായിരുന്നു.

എതിരാളികളെ അടിയറവ് പറയിക്കുന്ന മറാഠി ചുവയുള്ള വാക്ധോരണി കൈമുതലായ പ്രഭാഷകന്‍, എല്ലാം സാധ്യം എന്ന വിശ്വാസം കാത്തുസൂക്ഷിച്ച പാര്‍ട്ടിപ്രവര്‍ത്തകന്‍, പാര്‍ട്ടി ഏല്‍പ്പിച്ച വിശ്വാസം കാക്കാന്‍ ഒരുപക്ഷേ 100 ശതമാനത്തിലുമധികം പ്രയത്നിച്ച സ്ഥി രോത്സാഹി, ഇതൊക്കെയായിരുന്നു ബി.ജെ.പിക്ക് പ്രമോദ് മഹാജന്‍.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :