ഭാര്യയെ ഞാന്‍ കൊന്നു, എന്തിനെന്നോ?

WEBDUNIA|
PRO
ചെന്നൈ വെസ്റ്റ്‌ മാമ്പലം പളവൂര്‍പുരം ഗോവിന്ദരാജ്‌ സ്‌ട്രീറ്റില്‍ സുബ്രഹ്‌മണ്യത്തെ(23) മൂന്നാറില്‍ വച്ച് സ്വന്തം ഭര്‍ത്താവ് തന്നെ കൊലപ്പെടുത്തിയത് ഞെട്ടലോടെയാണ് പുറം‌ലോകം അറിഞ്ഞത്. എന്നാല്‍ ഭാര്യയെ കൊന്ന് മൂന്നാറില്‍ നിന്ന് രക്ഷപ്പെട്ട ഭര്‍ത്താവ് മഹേഷ് കുമാറാകട്ടെ (30) ഈറോഡില്‍ പോയി ചെയ്തു എന്ന വാര്‍ത്ത അറിഞ്ഞതോടെ ഞെട്ടല്‍ ഇരട്ടിയായി. ചെന്നൈയില്‍ സ്വകാര്യ ഐടി കമ്പനിയില്‍ ഉദ്യോഗസ്ഥയായ ഷമീലയും ചെന്നൈയിലെ ഒരു ഹോട്ടലില്‍ ജീവനക്കാരനായ മഹേഷ് കുമാറും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. സ്വന്തം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്താനും ആത്മഹത്യ ചെയ്യാനും മഹേഷ് കുമാറിനെ പ്രേരിപ്പിച്ച ഘടകങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.

അത്യാവശ്യം സാമ്പത്തിക ഭദ്രതയുള്ള കുടുംബമാണ് ഷമീലയുടേത്. ഷമീലയുടെ അച്ഛന്‍ സുന്ദരം മൂന്നുവര്‍ഷം മുമ്പ്‌ മരിച്ചു. അമ്മ ഇപ്പോഴും സ്വന്തം നാടായ മധുരയില്‍ തന്നെ താമസിക്കുന്നു. പഠിക്കാനായാണ് ഷമീല ചെന്നൈയില്‍ എത്തിയത്. ചെന്നൈയില്‍ പഠിക്കുമ്പോള്‍ കാമ്പസ്‌ സെലക്ഷനിലൂടെയാണ്‌ എച്ച്‌പി എന്ന ഐടി കമ്പനിയില്‍ ജോലി ലഭിച്ചത്‌. ഷമീലയുടെ സഹോദരിക്കും ഐടി കമ്പനിയിലാണ്‌ ജോലി. ജോലിയുടെ ഭാഗമായി കോയമ്പത്തൂരില്‍ നടന്ന പരിശീലനത്തില്‍ പങ്കെടുക്കുമ്പോഴാണു മഹേഷിനെ പരിചയപ്പെട്ടത്‌. ഈറോഡാണ് മഹേഷ് കുമാറിന്റെ നാട്. പത്ത് വര്‍ഷം മുമ്പ് വീട് വിട്ടിറങ്ങിയ മഹേഷ് പല മെട്രോ നഗരങ്ങളിലും ജോലി നോക്കുകയും അവസാനം ചെന്നൈയില്‍ എത്തുകയും ചെയ്തു.

മൂന്നുവര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഇവരുടെ വിവാഹത്തിന്‌ വീട്ടുകാര്‍ എതിരായിരുന്നു. അതിനാല്‍ വീട്ടുകാരുമായി ഇവര്‍ക്ക് സ്വരച്ചേര്‍ച്ചയില്ലായിരുന്നു. വിവാഹം കഴിഞ്ഞ ശേഷമാണ് ഷമീലയുടെ ചില ബന്ധങ്ങളെ പറ്റി മഹേഷ് മനസിലാക്കിയത്. മഹേഷ് എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ തുടങ്ങിയതോടെ ഇവരുടെ ബന്ധം ഉലഞ്ഞു. തുടര്‍ന്ന് വിവാഹമോചനത്തിനായി ഇവര്‍ കോടതിയെ സമീപിക്കുകയും ചെയ്‌തു. എന്നാല്‍, തനിക്ക് ഭാര്യയില്ലാതെ ജീവിക്കാന്‍ വയ്യ എന്ന് മനസിലാക്കിയ മഹേഷ് വീണ്ടും ഒരുമിച്ച് താമസിക്കാന്‍ ഷമീലയെ നിര്‍ബന്ധിക്കുകയായിരുന്നു. രണ്ടാം മധുവിധു ആഘോഷിക്കാനാണ് ഇരുവരും മൂന്നാറില്‍ എത്തിയത്.

അടുത്ത പേജില്‍ - ‘മൂന്നാറില്‍ എന്തുസംഭവിച്ചു?’


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :