പഠനസംഘത്തെ സ്ത്രീകള്‍ ചൂലെടുത്തടിക്കും: വിഎസ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
എന്‍ഡോസള്‍ഫാന്‍ രാജ്യവ്യാപകമായി നിരോധിക്കേണ്ടതില്ലെന്ന ഐ സി എം ആര്‍ പഠന റിപ്പോര്‍ട്ട് ആത്മഹത്യാപരമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. പഠന സമിതി ഇനി കാസര്‍കോട് കാല് കുത്തിയാല്‍ അവിടുത്തെ സ്‌ത്രീകള്‍ അവരെ ചൂലെടുത്തടിക്കുമെന്നും വി എസ് അഭിപ്രായപ്പെട്ടു.

കേന്ദ്രസര്‍ക്കാര്‍ ഈ റിപ്പോര്‍ട്ടിനെ എതിര്‍ക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലുള്ളവരെയും മനുഷ്യരായി കണ്ട് നിലപാട്‌ തിരുത്താന്‍ കേന്ദ്രം തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. കീടനാശിനി കമ്പനികളെ സഹായിക്കുന്ന റിപ്പോര്‍ട്ടാണ് പഠന സമിതി തയ്യാറാക്കിയിരിക്കുന്നത്‌. ഈ വിഷയത്തില്‍ സുപ്രീംകോടതി ശക്‌തമായി ഇടപെടണം.

എന്‍ഡോസള്‍ഫാനെതിരെ വേണ്ടി വന്നാല്‍ ഇടതുപക്ഷം ഇനിയും സമരം നടത്തുമെന്നും വി എസ്‌ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :