ഭാര്യയെ ഞാന്‍ കൊന്നു, എന്തിനെന്നോ?

WEBDUNIA|
“ഷമീലയുടെ അവിഹിതബന്ധങ്ങളെ പറ്റി ഞാന്‍ പറയുന്നതില്‍ എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ കഴിഞ്ഞ ആറുമാസത്തെ അവളുടെ മൊബൈല്‍ ബില്‍ പരിശോധിക്കുക. അല്ലെങ്കില്‍ അവളുടെ ഫേസ്ബുക്ക് അക്കൌണ്ട് പരിശോധിക്കുക. വിവാഹം കഴിഞ്ഞ ഒരു സ്ത്രീ അതിരാവിലെ 3 മണി വരെ പുരുഷന്മാരുമായി കൊഞ്ചിക്കുഴയുന്നത് എന്തിന്റെ ലക്ഷണമാണ്?”

“ഞങ്ങളുടെ ദാമ്പത്യത്തില്‍ ആദ്യത്തെ പാര വച്ച അയാളെ എനിക്കറിയാം. ഞാന്‍ ജോലിക്ക് പോയാല്‍ ഇയാള്‍ എത്തുകയായി. രണ്ടാമതൊരു ആളുണ്ട്. ജൂലൈ 20, 21 തീയതികളില്‍ ഇയാള്‍ക്കൊപ്പം ആയിരുന്നു ഷമീല. ഇവര്‍ എടുത്ത ഹോട്ടല്‍ മുറിയില്‍ മൂന്നാമതൊരാള്‍ എത്തിയിരുന്നു. ഇയാള്‍ക്കൊപ്പം അയാളും ഷമീലയെ അനുഭവിച്ചു..”

“നാലാമത്തെയാള്‍ ഫേസ്ബുക്ക് ഞങ്ങളുടെ ദാമ്പത്യത്തിലേക്ക് സംഭാവന ചെയ്തയാളാണ്. ഷമീലയുടെ മൊബൈലിലേക്കും ഫേസ്ബുക്ക് അക്കൌണ്ടിലേക്കും ഇയാള്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കും. അതിന് മറുപടി സന്ദേശങ്ങളും അയയ്ക്കും...”

“ഫേസ്ബുക്കിലൂടെ കിട്ടിയ മറ്റൊരു കാമുകനും ഷമീലയ്ക്കുണ്ട്. ഇയാള്‍ക്കും ആഭാസ സന്ദേശങ്ങള്‍ അയയ്ക്കുകയാണ് പണി. ആറാമത്തെ കക്ഷിയാണ് ശരിക്കും ഷമീലയെ മയക്കിയത്. അയാളും അയാളുടെ മാധ്യമ സുഹൃത്തുക്കളും പലവട്ടം ഷമീലയെ ഉപയോഗപ്പെടുത്തി. ഡിസംബര്‍ മാസം ഇയാളും ഇയാളുടെ മൂന്ന് സുഹൃത്തുക്കളും ഷമീലയും ഒരു ഹോട്ടല്‍ മുറിയില്‍ 6 മണിക്കൂറില്‍ അധികം കഴിഞ്ഞതിന് എന്റെ പക്കല്‍ തെളിവുണ്ട്...”

“ഒരു ചാനലില്‍ കോമഡി പരിപാടി അവതരിപ്പിക്കുന്ന ഒരാളാണ് ഏഴാമത്തെ കക്ഷി. രാത്രി രണ്ട് മണി വരെ ഇയാളുമായി ചാറ്റ് ചെയ്യലോ എസ്‌എം‌എസ് അയയ്ക്കലോ ആണ് ഷമീലയുടെ ഹോബി. എട്ടാമത്തെയാള്‍ ഈ ടിവി അവതാരകന്റെ കൂട്ടുകാരനാണ്. ഡിസംബര്‍ 18ന് നടന്ന ഒരു പാര്‍ട്ടിയില്‍ വച്ച് ഇയാള്‍ ഷമീലയെ ഉപയോഗപ്പെടുത്തി... എനിക്കറിയാവുന്ന വേറെയും രണ്ട് പേരുണ്ട്.. ഇവരെക്കൂടാതെ, എനിക്കറിയാത്ത പലരുമായും ഷമീല ബന്ധപ്പെട്ടുപോന്നു...”

അടുത്ത പേജില്‍ - “പ്രിയപ്പെട്ട അച്ഛന്‍ വായിച്ചറിയാന്‍...”


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :