ഭാര്യയെ ഞാന്‍ കൊന്നു, എന്തിനെന്നോ?

WEBDUNIA|
കഴിഞ്ഞ വെള്ളിയാഴ്‌ച വൈകിട്ടാണ്‌ ഷമീലയും മഹേഷും മൂന്നാറില്‍ എത്തിയത്‌. ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവറുടെ സഹായത്തോടെ പഴയ മൂന്നാര്‍ മൂലക്കടയിലെ ഗ്രീന്‍വ്യൂ റിസോര്‍ട്ടില്‍ മുറിയെടുത്തു. ശനിയാഴ്‌ച ഓട്ടോറിക്ഷയിലും പിറ്റേന്നു വാടക ബൈക്കിലും ചുറ്റിക്കറങ്ങി. രാത്രിയില്‍ ഇവര്‍ തിരിച്ച് റിസോര്‍ട്ടില്‍ എത്തി. ഇരുവരും എന്തൊക്കെയോ പറഞ്ഞ് തര്‍ക്കിക്കുകയും അവസാനം തര്‍ക്കം ബഹളത്തില്‍ എത്തുകയും ചെയ്തതായി റിസോര്‍ട്ട് ജീവനക്കാര്‍ പറയുന്നു. ഭാര്യയും ഭര്‍ത്താവും ആയതിനാല്‍ ബഹളം കാര്യമാക്കിയില്ലെന്നും ബഹളം താമസിയാതെ അവസാനിച്ചു എന്നുമാണ് ജീവനക്കാരന്‍ വെളിപ്പെടുത്തിയത്‌.

മുറി ഒഴിയാന്‍ ബില്ല്‌ ശരിയാക്കണമെന്ന് മഹേഷ് പറഞ്ഞതായും ഹോട്ടല്‍ ജീവനക്കാരന്‍ ഓര്‍ത്തെടുക്കുന്നു. എന്നാല്‍, രാവിലെ എട്ടുമണി കഴിഞ്ഞിട്ടും മുറി തുറക്കാത്തതിനാല്‍ സംശയം തോന്നി, മറയില്ലാത്ത ജനാലയില്‍ക്കൂടി നോക്കിയപ്പോഴാണ്‌ കൊലപാതകം നടന്നതായി മനസിലായത്‌. പൊലീസെത്തി മുറി തുറന്നപ്പോഴാണ്‌ ശ്യാമള വെട്ടുംകുത്തുമേറ്റ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. മുറിയിലെ ഭിത്തികളിലും രക്തക്കറ പറ്റിപ്പിടിച്ചിരുന്നു. കൊലയ്ക്കുശേഷം മുറി അകത്തുനിന്നും കുറ്റിയിട്ട ശേഷം ജനാലയുടെ സ്ലാബുകള്‍ ഉയര്‍ത്തിയാണ്‌ മഹേഷ്കുമാര്‍ പുറത്തുകടന്നതെന്നാണ്‌ റിസോര്‍ട്ട് ജീവനക്കാര്‍ പറയുന്നത്.

ഷമീലയെ വധിച്ചത് മഹേഷാണെന്ന് വ്യക്തമായതോടെ മഹേഷിന്റെ മൊബൈല്‍ നമ്പര്‍ ട്രാക്ക് ചെയ്തുകൊണ്ട് പൊലീസ് ഇയാളുടെ ഈറോഡിലുള്ള വീട്‌ കണ്ടെത്തി. മാതാപിതാക്കളോടും ബന്ധുക്കളോടും മഹേഷിനെ പറ്റി ചോദിച്ചെങ്കിലും അവര്‍ക്കാര്‍ക്കും ഒരു വിവരവും ഇല്ലായിരുന്നു. കാരണം, വീട് വിട്ട് പോയതില്‍ പിന്നെ, ഇയാള്‍ വീടുമായോ നാടുമായോ കാര്യമായ ബന്ധം പുലര്‍ത്തിയിരുന്നില്ല. തുടര്‍ന്ന് കേരളാ പൊലീസും തമിഴ്നാട് പൊലീസും സഹകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിന് ഇടയിലാണ് ഈറോഡിലുള്ള മഹേഷിന്റെ വീടിന്റെ പിന്‍‌വശത്തുള്ള വേപ്പുമരത്തില്‍ മഹേഷ് തൂങ്ങിമരിച്ച വിവരം ലഭിക്കുന്നത്.

അടുത്ത പേജില്‍ - ‘പ്രിയ പൊലീസുകാരേ...’ മഹേഷിന്റെ കത്ത്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :