1. വിനോദം
  2. »
  3. സിനിമ
  4. »
  5. സിനിമാ വാര്‍ത്ത

ബോളീവുഡ്‌ അസിന്‌ പിന്നാലെ

ബോളീവുഡ്‌ അസിന്‌ പിന്നാലെ ബോളിവുഡില്‍ മലയാളി സുന്ദരി അസിന്‍റെ കാലം തമിഴ്‌ ചിത്രമായ ‘ഗജിനി‘യുടെ ആമീര്‍ഖാന്‍ വോഗ്‌ മാസികയുടെ സല്‍മാന്‍ ഖാനും അജയ്‌ ദേവഗണും ‘നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക
PROPRO
ബോളിവുഡില്‍ മലയാളി സുന്ദരി അസിന്‍റെ കാലം പിറക്കുന്നു. ആമിര്‍ഖാനൊപ്പമുള്ള കന്നിച്ചിത്രം റിലീസ്‌ ആകുന്നതിന്‌ മുമ്പ്‌ തന്നെ അസിനെ തേടി മികച്ച അവസരങ്ങള്‍ എത്തുന്നു.

തമിഴ്‌ ചിത്രമായ ‘ഗജിനി‘യുടെ ആമീര്‍ഖാന്‍ പതിപ്പിലൂടെ അസിന്‌ ബോളിവുഡിലേക്ക്‌ സ്വപ്‌ന തുടക്കമാണ്‌ ലഭിക്കുന്നത്‌. കന്നിച്ചിത്രം റിലീസ്‌ ചെയ്യുന്നതിന്‌ മുമ്പ്‌ തന്നെ വോഗ്‌ മാസികയുടെ കവര്‍ചിത്രമാകാനുള്ള ക്ഷണം ലഭിച്ച അസിനെ തേടി അവസാനം എത്തിയിരിക്കുന്ന അവസരം സംവിധായകന്‍ വിപുല്‍ ഷായുടേതാണ്‌.

സല്‍മാന്‍ ഖാനും അജയ്‌ ദേവഗണും അഭിനയിക്കുന്ന ‘ലണ്ടന്‍ ഡ്രീംസ്‌‘ എന്ന ചിത്രത്തില്‍ ഒരു സംഗീതഞ്‌ജയുടെ വേഷത്തിലാണ്‌ അസിന്‍ അഭിനയിക്കുന്നത്‌.

തെന്നിന്ത്യയുടെ സംഗീതവുമായി ലണ്ടനില്‍ വരെ എത്തി ചരിത്രം സൃഷ്ടിച്ച സംഗീതഞ്‌ജയെയാണ്‌ അസിന്‍ അവതരിപ്പിക്കുന്നത്‌. തെന്നിന്ത്യന്‍ ചുവയുള്ള അസിന്‍റെ ഹിന്ദിയും നൃത്തം ചെയ്യാനും പാടാനും ഉള്ള കഴിവും അസിന്‌ തുണയാകുമെന്ന്‌ സംവിധായകന്‍ വിശ്വസിക്കുന്നു.

ബോളിവുഡില്‍ നിന്നും കോടികള്‍ വാരുന്ന മലയാളി സംവിധായകന്‍ പ്രിയദര്‍ശന്‍റെ ചിത്രത്തിലേക്കും അസിനെ കരാര്‍ ചെയ്‌തിട്ടുണ്ട്‌. ഐസേ കോ തൈസേ എന്ന പ്രിയന്‍ ചിത്രത്തില്‍ അക്ഷയ്‌ കുമാറാണ്‌ അസിന്‍റെ നായകനാകുന്നത്‌.

സത്യന്‍ അന്തിക്കാടിന്‍റെ ‘നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക‘യിലൂടെ സിനിമലോകത്ത്‌ അവതരിച്ച അസിനെ തമിഴ്‌ സിനിമയാണ്‌ താരമാക്കി മാറ്റിയത്‌. തെന്നിന്ത്യയിലെ മികച്ച നായകന്മാര്‍ക്കൊപ്പമെല്ലാം അഭിനയിച്ച അസിന്‍ ബോളിവുഡിലെ വടക്കേന്ത്യന്‍ സുന്ദരിമാര്‍ക്കെല്ലാം ഭീഷണിയായിരിക്കുകയാണ്‌.
About Writer
WEBDUNIA