മയൂരാസനം

WEBDUNIA|
രണ്ട് കൈപ്പത്തികളും തറയിലമര്‍ത്തി, നാഭിയുടെ ഇരുവശങ്ങളിലും കൈമുട്ടുകള്‍ കൊണ്ട് ബലം നല്‍കി ശരീരത്തെ ഉയര്‍ത്തുന്ന യോഗാസന അവസ്ഥയാണ് മയൂരാസനം.

സംസ്കൃതത്തില്‍ ‘മയൂര്‍’ എന്ന് പറഞ്ഞാല്‍ മയില്‍ എന്നാണര്‍ത്ഥം. ഈ ആസനം ചെയ്യുമ്പോള്‍ തന്‍റെ ശരീരത്തെ കൈമുട്ടുകളുടെ സഹായത്തോടെ വടിപോലെ ഉയര്‍ത്തുന്നു. ഈ ആസനം ചെയ്യുന്നയാള്‍ മയിലിനെ അനുസ്മരിപ്പിക്കുന്ന ശാരീരിക അവസ്ഥ കൈവരിക്കുന്നതിലാണ് മയൂരാസനം എന്ന പേര്‍ ലഭിച്ചത്.

ചെയ്യേണ്ടരീതി

* കാല്‍മുട്ടുകള്‍ മടക്കി ഉപ്പൂറ്റിയുടെ മുകളില്‍ പിന്‍ഭാഗം ഉറപ്പിച്ച് ഇരിക്കുക. മുട്ടുകള്‍ തറയില്‍ സ്പര്‍ശിച്ചിരിക്കണം.

* വിരലുകള്‍ നിവര്‍ത്തി കൈപ്പത്തികള്‍ നിലത്ത് കമഴ്ത്തിവയ്ക്കുക. ഈ അവസ്ഥയില്‍ വിരലുകള്‍ പിന്നോട്ട് ചൂണ്ടുന്ന രീതിയിലായിരിക്കാന്‍ ശ്രദ്ധിക്കുക.

* നാഭിക്ക് ഇരുവശമായും കൈമുട്ടുകള്‍ കൊണ്ടുവരിക.

* വളരെ ശ്രദ്ധിച്ച് കാലുകള്‍ പതുക്കെ പിന്നിലേക്ക് നീട്ടുക. ഇതിനുശേഷം, ശരീരത്തിന്‍റെ മുകള്‍ ഭാഗം മുകളിലേക്ക് ഉയര്‍ത്തുക.

* ശരീരത്തിന്‍റെ മുകള്‍ഭാഗം ഉയര്‍ത്തിക്കഴിഞ്ഞാല്‍ കാലുകള്‍ തിരശ്ചീനമായി വടിപോലെ നിവര്‍ത്തുക, ഇതോടൊപ്പം തന്നെ നെഞ്ചും കഴുത്തും തലയും നിവര്‍ത്തിപ്പിടിക്കണം.

* ഈ അവസ്ഥയില്‍ കഴിയുന്നിടത്തോളം തുടര്‍ന്ന ശേഷം പഴയ അവസ്ഥയിലേക്ക് മടങ്ങാം. ആദ്യം കാലുകള്‍ മടക്കി മുട്ടുകള്‍ തറയില്‍ സ്പര്‍ശിക്കുന്ന അവസ്ഥയിലെത്തുക.

* ഇനി കൈകള്‍ സ്വതന്ത്രമാക്കി ഉപ്പൂറ്റിയില്‍ ഇരിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :