യോഗയും അതിന്ദ്രീയ ശക്തികളും

WEBDUNIA| Last Updated: വെള്ളി, 28 ഫെബ്രുവരി 2020 (20:08 IST)
അതിന്ദ്രീയ ശക്തികളില്‍ മൂന്നാമത്തേത് ‘മഹിമ’ ആണ്. ഒരാള്‍ക്ക് ഭീമാകാരമായ രൂപം ധരിക്കാന്‍ കഴിയുന്നതിനെ ആണ് ഇത് സുചിപ്പിക്കുന്നത്. രാമായണത്തില്‍ കടല്‍ കടന്ന് ഹനുമാന്‍ ലങ്കയിലേക്ക് പോകുന്നത് ഭീമാകാരമായ രൂപം സ്വീകരിച്ചാണെന്നത് സ്മരണീയമാണ്.

നാലാമത്തേത് ‘ഗരിമ’ ആണ്. ഒരാള്‍ക്ക് വലിയ ഭാരം സ്വയം ഉണ്ടാക്കുന്നതിന് ഇതിലുടെ കഴിയും.മഹാഭാരതത്തില്‍ ഭീമസേനന്‍ ചില അവസരങ്ങളില്‍ ഇത് സ്വീകരിക്കുന്നുണ്ട്.

അഞ്ചാമത്തെ ശക്തി ‘പ്രപ്തി’ എന്ന് അറിയപ്പെടുന്നു. ക്ഷണ നേരം കൊണ്ട് എത്ര ദൂരത്തും എത്തിച്ചേരുന്നതിനുള്ള കഴിവാണ് ഇതു കൊണ്ടര്‍ത്ഥമാക്കുന്നത്.

‘പ്രകമ്യ’ ആണ് ആറാമത്തെ അതിന്ദ്രീയ ശക്തികളില്‍ ആറാമത്തേത്. ആഗ്രഹിക്കുന്നത് എന്തും കൈക്കലക്കുന്നതിന് ഉള്ള കഴിവാണ് ഇത്.

‘വൈഷ്ടവ’ ആണ് ഏഴാമത്തെ അതിന്ദ്രീയ ശക്തി. മറ്റ് വസ്തുക്കളെ നിയന്ത്രിക്കുന്നതിനുള്ള കഴിവിനെ ആണ് ഇതുകൊണ്ടര്‍ത്ഥമാക്കുന്നത്.

അവസാനത്തെ അതിന്ദ്രീയ ശക്തി ‘ഇഷ്ടാവ’ ആണ്. ഒരു വസ്തുവിനെ സൃഷ്ടിക്കാനും അതിനെ നശിപ്പിക്കാനും ഇതിലൂടെ കഴിയും. ഒരാള്‍ക്ക് സ്വയത്തമാക്കാവുന്ന വിദ്യയില്‍ അങ്ങേയറ്റത്തേതാണ് ഇത്.
ഈശ്വരന് സമാനമായ ശക്തി ആണ് ഇതു കൊണ്ട് ലക്‍ഷ്യമാക്കുന്നത്.

ഇത്തരം ശക്തികള്‍ സ്വായത്തമാക്കുക പ്രയാസകരമാണ്. ചിട്ടയായ പരിശ്രമമാണ് ഈ കഴിവുകള്‍ സ്വായത്തമാക്കാനുള്ള വഴി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :