WEBDUNIA|
Last Updated:
വെള്ളി, 28 ഫെബ്രുവരി 2020 (20:08 IST)
യോഗാസനം പഠിക്കുന്നതു കൊണ്ട് അതിന്ദ്രീയ ശക്തികള്‍ നമുക്ക് വഴങ്ങുമോ? യോഗാസനം ശീലമാക്കിയ വ്യക്തി ജലത്തില്‍ പൊങ്ങിക്കിടന്നെന്നും മറ്റും മാധ്യമങ്ങളില്‍ കാണാറുണ്ട്. ഇത് വിശ്വസനീയമാണോ? യോഗാസനത്തെ കുറിച്ചുള്ള പുസ്തകങ്ങളില്‍ എന്താണ് ഇതിനെ കുറിച്ച് പറയുന്നത്.
അതിന്ദ്രീയ ശക്തികള്‍ യോഗാഭ്യാസത്തിലൂടെ സ്വായത്തമാക്കാമെനുള്ളത് വിശ്വസനീയമാണോ എന്നുള്ളത് യോഗാഭ്യാസം പരിശീലിക്കുന്ന ഒരാളെ ധര്‍മ്മ സങ്കടത്തില്‍ പെടുത്തും. എന്നാല്‍, യോഗാഭ്യാസം സംബന്ധിച്ചുള്ള പുസ്തകങ്ങളില്‍ വിവരിച്ചിട്ടുളള പ്രാണായമവും മറ്റു പരിശീലിക്കുന്നത് വഴി മികച്ച ഫലം ആണ് മനുഷ്യനുണ്ടാകുന്നത് എന്നതിനാല്‍ അതിന്ദ്രീയ ശക്തികള്‍ സംബന്ധിച്ചുള്ള വാദങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളയാനുമാകില്ല.
എട്ട് തരം അതിന്ദ്രീയ ശക്തികളെ കുറിച്ചാണ് പൊതുവെ വിവരിച്ച് കാണപ്പെട്ടിട്ടുള്ളത്. ഇതില്‍ ആദ്യത്തേതാണ് ‘അനിമ‘ . ഒരു ആറ്റത്തിന്‍റെ അത്രയും ചെറുതാകാന്‍ ഒരാള്‍ക്ക് കഴിയുന്നതാണ് ഇതു കൊണ്ടര്‍ത്ഥമാക്കുന്നത്. രാവണന്‍റെ കൊട്ടാരത്തില്‍ ഹനുമാന്‍ കടന്നു കയറിയത് ഈ വിദ്യ ഉപയോഗിച്ചാണെന്ന് കരുതപ്പെടുന്നു.
ഭാരമില്ലാത്ത അവസ്ഥയായ ‘ലഗിമ ’ ആണ് അടുത്തത്. ഈ മാര്‍ഗ്ഗത്തിലുടെ ആണ് മറ്റ് സഹായങ്ങളില്ലാതെ ജലത്തിലൂടെ നടക്കുന്നതിനും, വായുവിലുടെ പറക്കാനും കഴിയുമെന്ന് ചിലര്‍ അവകാശപ്പെടുന്നത്.