ടോളുകളിൽ ഫാസ്‌ടാഗ് ഉപയോഗിക്കുന്നവർക്ക് ക്യാഷ്‌ബാക്ക്, ഓഫറുമായി കേന്ദ്ര സർക്കാർ !

വെബ്‌ദുനിയ ലേഖകൻ| Last Modified ബുധന്‍, 18 ഡിസം‌ബര്‍ 2019 (15:19 IST)
ടോൾ നൽകുന്നതിനായി ഫാസ്ടാഗ് സംവിധാനം ഉപയോഗിക്കുന്നവർക്ക് ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഫാസ്ടാഗിലേക്ക് ആളുകളെ ആകർഷിക്കുന്നതിനായാണ് കേന്ദ്ര സർക്കാർ ഓരോ തവണ ടോൾ നൽകുമ്പോൾ 2.5 ശതമാനം ക്യാഷ്ബാക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 2020 മാർച്ച് വെരെ ക്യാഷ് ബാക്ക് ലഭ്യമായിരിക്കും.

ഡിസംബ്ർ 15 മുതലാണ് രാജ്യത്തെ ടോൾ പ്ലാസകളിൽ ഫാസ്ടാഗ് സംവിധാനം ഭാഗികമായി നടപ്പിലാക്കി തുടങ്ങിയത്. ആദ്യം ഡിസംബർ ഒന്നു മുതൽ ഫാസ്ടാഗ് നിർബന്ധമാക്കും എന്ന് പ്രഖ്യാപിച്ഛിരുന്നു എങ്കിലും ടോൾ പ്ലാസകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ഇത് നീട്ടിവക്കുകയായിരുന്നു. എന്നാൽ വാഹനങ്ങൾ ഭൂരിഭാഗവും ഫാസ്ടാഗിലേക്ക് മാറിയിട്ടില്ല എന്ന് വ്യക്തമായതോടെ വീണ്ടും ഇളവുകൾ പ്രഖ്യാപിച്ചു.

കണക്കുകൾ അനുസരിച്ച് രാജ്യത്തെ 25 ശതമാനം വാഹനങ്ങൾ മാത്രമാണ് ഫാസ്ടാഗ് സംവിധനത്തിലേക്ക് മാറിയിരിക്കുന്നത്. അതിനാൽ മറ്റു വാഹനങ്ങൾ ഫാസ്ടാഗിലേക്ക് മാറുന്നതിനായി ജനുവരി 15 വരെ സാവകാസം അനുവദിച്ചിട്ടുണ്ട്. ജനുവരി പതിനഞ്ച് വരെ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾ ഇരട്ടി തുക നൽകേണ്ടി വരില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :