അനുബന്ധ വാര്‍ത്തകള്‍
- ഇതാണ് യോഗയുടെ പവര്‍ ! യോഗ ദിനത്തില്‍ സംയുക്ത വര്‍മ്മയ്ക്ക് പറയാനുള്ളത്
- International Yoga Day 2023: യോഗ ചെയ്തു തുടങ്ങുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്
- International Yoga Day 2023: യോഗയുടെ നിര്‍വചനം എന്താണെന്നറിയാമോ
- ത്വക്ക് കാന്‍സര്‍ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു; പൗരന്മാര്ക്ക് സൗജന്യ സണ്‍സ്ക്രീന്‍ ക്രീം വിതരണം ചെയ്യാനൊരുങ്ങി നെതര്‍ലാന്റ്
- ഇന്ത്യയില്‍ ഓരോ വര്‍ഷവും കാന്‍സര്‍ ബാധിതരാകുന്നത് 75000ത്തോളം കുട്ടികള്‍; കുട്ടികളെ ബാധിക്കുന്ന പ്രധാന കാന്‍സര്‍ ഇതാണ്
International Yoga Day 2023: ഈ യോഗാസനങ്ങള്‍ പ്രത്യുല്‍പാദന ശേഷി വര്‍ധിപ്പിക്കും
യോഗ സ്ത്രീകളിലും പുരുഷന്മാരിലും പ്രത്യുല്‍പാദന ശേഷി വര്‍ധിപ്പിക്കുമെന്ന് പഠനം. നേഷണല്‍ ലൈബ്രറി ഓഫ് മെഡിസിനാണ് പഠനം നടത്തിയത്. സൂര്യനമസ്‌കാരം, ഹസ്തപാദാസനം, സേതുബന്ധാസനം, സുപ്ത ബദ്ധ കോണാസനം എന്നി യോഗാസനങ്ങള്‍ സഹായിക്കുമെന്നാണ് കണ്ടെത്തല്‍.
യോഗയും ആരോഗ്യഗുണങ്ങളും ആളുകള്‍ പുതിയതായി കേള്‍ക്കുന്നതല്ല. ഇത് പൊതുവേ മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കുകയും ശ്രദ്ധ ഉണ്ടാക്കുകയും ചെയ്യുന്നെന്ന് എല്ലാവര്‍ക്കും അറിയാം. സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്ക് സ്ത്രീകളിലും പുരുഷന്മാരിലും പ്രത്യുല്‍പാദന ശേഷിവര്‍ധിപ്പിക്കുന്നുവെന്നാണ് പഠനം പറയുന്നത്. കൂടാതെ യോഗ ശരീര ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥ നിയന്ത്രിക്കുന്നു. ഐവിഎഫ് വഴി ഗര്‍ഭധാരണം നടത്താന്‍ ശ്രമിക്കുന്നവരില്‍ 11 യോഗാസനങ്ങള്‍ ഫലവത്തായെന്നും പഠനത്തില്‍ പറയുന്നു.