ക്ഷയരോഗം: ഇവർ കൂടുതൽ ശ്രദ്ധ നൽകണം, അറിയൂ !

വെബ്‌ദുനിയ ലേഖകൻ| Last Modified ചൊവ്വ, 17 മാര്‍ച്ച് 2020 (20:47 IST)
ലോകത്തുനിന്നും നിർമ്മാർജനം ചെയ്യാൻ ആരോഗ്യ പ്രവർത്തകർ കഠിനമായി പ്രയത്‌നിക്കുന്ന ഒരു രോഗമാണ് ട്യൂബർകുലോസിസ് അഥവാ ക്ഷയരോഗം. എന്താണ് ക്ഷയരോഗം എന്ന് പലർക്കും അറിയില്ല മൈക്കോബാക്ടീരിയം ട്യൂബര്‍കുലോസിസ് എന്ന ബാക്ടീരിയയാണ് ട്യൂബര്‍കുലോസിസ് അഥവാ ക്ഷയരോഗം ഉണ്ടാക്കുന്നത്. വായുവില്‍ കലര്‍ന്നിരിക്കുന്ന അണുക്കളെ ശ്വസിക്കുന്നതിലൂടെയാണ് ഈ രോഗം പകരുക.

ചില അസുഖങ്ങൾ ഉള്ളവരിൽ ടിബി വളരെ ഗുരുതരമായി മാറാൻ സാധ്യതയുണ്ട്. അതിനാൽ അക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിൽ ഏറ്റവും പ്രധാനമാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ കാരണം ടിബി പ്രധാനമായും ശ്വാസകോശത്തെയാണ് ബധിക്കുക. നേരത്തെ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവരിൽ ടിബി ഗുരുതരമായി മറാൻ സധ്യാതയുണ്ട്. പ്രമേഹ രോഗികൾ, എച്ച്ഐവി ബാധിതർ, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർ, എന്നിവരും ടിബിയെ പ്രത്യേകം ശ്രദ്ധിക്കണം. പുകവലിയും മറ്റു ലഹരി പദാർത്ഥങ്ങളുടെ ഉപയോഗവും ടിബിയെ ഗുരുതരമാക്കും



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :