1. മറ്റുള്ളവ
  2. സ്ത്രീ
  3. സ്ത്രീകള്‍ക്കു മാത്രം
  4. Lifestyle article for women

മുഖത്തെ കറുത്ത പാടുകൾ ഇല്ലാതാക്കാൻ ഒരു നാരങ്ങ മാത്രം മതി, വെറും 20 മിനിറ്റ്

ആരോഗ്യം
സൗന്ദ‌ര്യ ചികിത്സകളിലെ ഒരു പ്രധാന ചെപ്പടിവിദ്യയാണ് നാരങ്ങ. ഭക്ഷത്തിൽ ചേർക്കാനും പാനീയമാക്കാനും മാത്രമല്ല സൗന്ദ‌ര്യ സംരക്ഷണത്തിനും ഈ ചെറുനാരങ്ങ ഉത്തമമാണ്. ചെറുനാരങ്ങ ഒരു സൗന്ദ‌ര്യ കലവറയാണെന്ന കാര്യം എത്രപേർക്കറിയാം? സുന്ദ‌രിമാർ പലപ്പോഴും തിരിച്ചറിയാത്ത ഈ കലവറയുടെ ഗുണങ്ങ‌ൾ ഏറെയാണ്. മുഖത്തെ കറുത്ത പാടുകൾ ഇല്ലാതാക്കാൻ ചെയ്യേണ്ടതെന്തെല്ലാം ആണെന്ന് നോക്കാം.
 
* ചെറുനാരങ്ങയുടെ നീര്, തക്കാ‌ളിനീര് ഇവ സമാസമം ചേർത്ത് കറുത്ത പാടുകളിൽ തേക്കുക. ശേഷം തണുത്തവെള്ളത്തിൽ കഴുകി കളയുക. പാടുകൾ പമ്പ കടക്കും.
 
* നാരങ്ങാനീര് പാലിന്റെ പാടയിൽ ചേർത്ത് മഞ്ഞ‌ൾ മിക്സ് ചെയ്ത് കറുത്തപാടുകളിൽ തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിനുശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ശേഷം വൃത്തിയുള്ള തുണികൊണ്ട് ഒപ്പുക. പാടുകൾ ഇല്ലാതാകും.
 
* പുതിനയിലയും നാരങ്ങയുടെ തളിരിലയും കൂട്ടി അരച്ച് ചേർത്ത മിശ്രിതത്തിലേക്ക് ചെറുനാരങ്ങയുടെ നീര് യോജിപ്പിച്ച് പാടുകളിൽ തേക്കുക. കറുത്ത പാടുകൾക്ക് ഇത് ഉത്തമമാണ്.
About Writer
ചിപ്പി പീലിപ്പോസ്
അടുത്ത ലേഖനം
ചപ്പാത്തിയും എഗ്ഗ് - പൊട്ടറ്റോ റോസ്റ്റും, കിടിലൻ കോമ്പിനേഷൻ ആണ്