അനുബന്ധ വാര്‍ത്തകള്‍
- മൈ നമ്പർ ഇസ് 2255, എന്നാൽ മോഹൻലാലിന്റെ പുതിയ വെൽഫയറിന് മറ്റൊരു ഫാൻസി നമ്പർ !
- മുഖത്തെ കറുത്ത പാടുകൾ ഇല്ലാതാക്കാൻ ഒരു നാരങ്ങ മാത്രം മതി, വെറും 20 മിനിറ്റ്
- 'ഇപ്പോഴും ഞങ്ങൾ ഒരുമിച്ചായിരുന്നെങ്കിൽ..., വിവാഹ ദിവസം മുൻ കാമുകന്റെ പേര് വെളിപ്പെടുത്തുമെന്ന് അനുഷ്ക ഷെട്ടി !
- ക്ഷയരോഗത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാം?
- അച്ഛനുമായി വഴക്കിട്ട് മോഹന്‍ലാലിനൊപ്പം ജീവിക്കാന്‍ ഇറങ്ങിത്തിരിച്ചു, രസകരമായ അനുഭവം പറഞ്ഞ് അനൂപ് സത്യൻ
കുടിവെള്ളം കിട്ടാക്കനിയാകുന്ന കാലം, കുടിക്കുന്ന വെള്ളത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
കൂടിക്കുന്ന വെള്ളം ശുദ്ധമല്ലെങ്കിൽ അത് മാത്രം മതി ആരോഗ്യം മോഷമാകാൻ. അതിനാൽ വെള്ളം കുടിക്കുമ്പോൾ അത് ശുദ്ധമാണ് എന്ന് നമ്മൾ ഉറപ്പു വരുത്തേണ്ടതുണ്ട്. കിണറുകളിൽ നിന്നെടുക്കുന്ന വെള്ളം സുരക്ഷിതമാണ് എന്നാണ് നമ്മൾ പൊതുവേ ധരിക്കാറുള്ളത് എന്നാൽ കിണറുകളിലെ വെള്ളവും മലിനമാകാൻ വളരെയധികം സാധ്യതയുണ്ട്.
ഗ്രാമ പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളത്തിൽ പോലും ഈകോളി കോളിഫോം ബാക്ടീരിയകളുടെ സാനിധ്യം കണ്ടെത്തിയിട്ടുണ്ട്. അതിനാൽ കിണറുകളിൽ നിന്നും എടുക്കുന്ന വെള്ളത്തിന്റെ കാര്യത്തിൽ പോലും വലിയ ശ്രദ്ധ വേണം. വെള്ളം നല്ല ശുദ്ധമായ കോട്ടൺ തുണികൊണ്ട് അരിച്ചെടുത്ത് മാത്രമേ ഉപയോഗിക്കാവൂ.
കുടിക്കാനുപയോഗിക്കുന്ന ജലം നന്നായി തിളപ്പിച്ച് ആറ്റിയ ശേഷം മൺകൂജകളിൽ ഒരു മണിക്കൂർ നേരം വച്ച ശേഷം കുടിക്കുനതാണ് നല്ലത്. രോഗാണു വിമുക്തമാക്കാനായി ജലം തിളപ്പിക്കുമ്പോൾ അതിലെ ഓക്സിജൻ നഷ്ടപ്പെടും. ജലം മൺകൂജയിൽ ഒരു മണിക്കൂർ നേരത്തോളം വക്കുന്നതിലൂടെ ഓക്സിജൻ വീണ്ടും വെള്ളത്തിൽ നിറക്കപ്പെടും.