മാംഗോ പുഡ്ഡിംഗ്‌

WEBDUNIA| Last Modified വ്യാഴം, 31 ജനുവരി 2013 (18:19 IST)
പുഡ്ഡിംഗുകള്‍ ആര്‍ക്കാണ് ഇഷ്‌ടമല്ലാത്തത്? ഇതാ മാംഗോ പുഡ്ഡിംഗ്...തീന്‍‌മേശയില്‍ മധുരം നിറയട്ടെ.

ചേര്‍ക്കേണ്ട ഇനങ്ങള്‍

കണ്ടന്‍സ്ഡ്‌ മില്‍ക്ക്‌ - 1 ടിന്‍
മാമ്പഴച്ചാര്‍ - 1 ടിന്‍
മാങ്ങ കഷണം - 1/2 കപ്പ്‌
വാള്‍നട്ട്‌ ചെറുതായി അരിഞ്ഞത് ‌- 1/2 കപ്പ്‌
ജലാറ്റിന്‍ - 1 1/2 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

മാമ്പഴച്ചാറും ജലാറ്റിനും തമ്മില്‍ യോജിപ്പിച്ച്‌ അലിയും വരെ അടുപ്പത്ത്‌ ചൂടാക്കുക. അടുപ്പത്ത്‌ നിന്നും ഇറക്കി തണുക്കാന്‍ വയ്ക്കുക. കണ്ടന്‍സ്ഡ്‌ മില്‍ക്ക്‌ മിക്സിയില്‍ 2 മിനിറ്റ്‌ അടിച്ച്‌ ജലാറ്റിന്‍ മിശ്രിതവും ചേര്‍ത്ത്‌ പുഡ്ഡിംഗ്‌ ബൗളില്‍ ഒഴിച്ച്‌ 30 മിനിറ്റ്‌ ഫ്രീസറില്‍ വച്ച്‌ തണുപ്പിച്ചശേഷം മീതെ വാള്‍നട്ടും മാങ്ങയും അരിഞ്ഞത്‌ വിതറി അലങ്കരിച്ച്‌ ഫ്രിഡ്ജിന്‍റെ താഴത്തെ തട്ടില്‍ വയ്ക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :