ഏത്തയ്ക്ക എരിശ്ശേരി

WEBDUNIA| Last Modified ബുധന്‍, 30 ജനുവരി 2013 (18:17 IST)
ഊണിനൊപ്പം കഴിക്കാന്‍ രുചിയേറിയ ഏത്തയ്ക്ക എരിശ്ശേരി.

ചേരുവകള്‍

ഏത്തയ്ക്ക - 2
തേങ്ങ - 2കപ്പ്
വെളുത്തുള്ളി - 5 അല്ലി
മുളകുപൊടി - 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 2 ടീസ്പൂണ്‍
കുരുമുളകുപൊടി ‌- 1/4 ടീസ്പൂണ്‍
ചുവന്ന മുളക് - 2
കടുക് - 1/2 ടീസ്പൂണ്‍
ജീരകം - 1/2 ടീസ്പൂണ്‍
കറിവേപ്പില - പാകത്തിന്
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - 2 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം:

കഷണങ്ങളാ‍ക്കിയ ഏത്തയ്ക്ക അല്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് വേവിക്കുക. തേങ്ങ മുളകുപൊടി, മഞ്ഞള്‍പ്പൊടി, വെളുത്തുള്ളി, ജീരകം, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് നന്നായി അരയ്ക്കുക. അരച്ച മിശ്രിതവും ഉപ്പും കറിവേപ്പിലയും വേവിച്ചുവച്ചിരിക്കുന്ന ചേരുവയിലേക്കിട്ട് നന്നായി ഇളക്കുക. വെളിച്ചെണ്ണയില്‍ കടുക് വറുത്ത് ചുവന്ന മുളകും ചേര്‍ത്ത് കറിയിലേക്കൊഴിക്കുക. (കുറിപ്പ്: വെള്ളം കൂടിപ്പോകാതെ ശ്രദ്ധിക്കണം)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :