WEBDUNIA|
Last Modified വ്യാഴം, 31 ജനുവരി 2013 (18:18 IST)
കട്‌ലറ്റ് ഉണ്ടാക്കിയിട്ടുണ്ടോ. ഉണ്ടാവില്ല. ബേക്കറിയുടെ ചില്ലലമാര തന്നെ എപ്പോഴും പ്രചോദനം. ഇതാ ഒന്നു പരീക്ഷിച്ചോളൂ.
ചേര്‍ക്കേണ്ട ഇനങ്ങള്‍
ഇറച്ചി കഷണങ്ങളാക്കിയത് - 1/4 കിലോ സവാള - 12 പച്ചമുളക് - 12 ഇഞ്ചി - ചെറിയ കഷ്ണം കുരുമുളക് പൊടി - 1/2 ടീസ്പൂണ്‍ ഗ്രാമ്പു - 23 വെളുത്തുള്ളി - നാല് അല്ലി വേവിച്ച ഉരുളക്കിഴങ്ങ് - 12 പട്ട - ഒരു ചെറിയ കഷണം എണ്ണ, ഉപ്പ് - പാകത്തിന്
പാകം ചെയ്യേണ്ട വിധം
പച്ചമുളക്, ഇഞ്ചി, സവാള, വെളുത്തുള്ളി എന്നിവ ചെറുതായി അരിയുക. ഇറച്ചി വേവിച്ച് മിന്‍സ് ചെയ്ത് എടുക്കുക. അരിഞ്ഞു വച്ച ചേരുവ ചീനച്ചട്ടിയില്‍ വഴറ്റുക. ഇതില്‍ ഗ്രാമ്പു, കുരുമുളക്പൊടി, പട്ട തുടങ്ങിയവയും ചേര്‍ക്കുക. ഇറച്ചി ഇതില്‍ മിന്‍സ് ചെയ്തതു ചേര്‍ത്ത് വഴന്നുകഴിയുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കി വയ്ക്കുക. വെള്ളം തീരെ ഉണ്ടാവരുത്. ഉരുളക്കിഴങ്ങ് വേവിച്ച് കട്ടകളില്ലാതെ ഉടച്ചു വയ്ക്കുക. ഇറച്ചി മിന്‍സ് ചെയ്തതില്‍ ഇത് ചേര്‍ക്കുക.