1. മറ്റുള്ളവ
  2. »
  3. പാചകം
  4. »
  5. സസ്യാഹാരം
  6. റാഡിഷ്‌ വട

How to make Tasteful Radish Vada | റാഡിഷ്‌ വട

പാചകം
വടയിഷ്ടമല്ലേ? ഇങ്ങനെയൊരു ചോദ്യത്തിന്‍റെ ആവശ്യമില്ലെന്നാവും മറുപടി. ഇതാ വടയില്‍ കൂടുതല്‍ പുതുമയ്ക്ക് റാഡിഷ് വട.

ചേര്‍ക്കേണ്ട ഇനങ്ങള്‍

വെള്ള മുള്ളങ്കി - 2
മുളക്പൊടി - 1 ടീസ്പൂണ്‍
ജീരകം പൊടിച്ചത്‌ - 1/2 ടീസ്പൂണ്‍
മല്ലിപ്പൊടി - 1 ടീസ്പൂണ്‍
കടലമാവ്‌ - 1/2 കപ്പ്‌
കായപ്പൊടി - ഒരു നുള്ള്‌
ഉപ്പ്‌ - പാകത്തിന്‌
എണ്ണ - ആവശ്യത്തിന്‌

പാകം ചെയ്യേണ്ട വിധം

തൊലി കളഞ്ഞ്‌ മുള്ളങ്കി ചീകിയെടുക്കുക. 15 മിനിറ്റ്‌ ഉപ്പിട്ട്‌ വക്കുക. അതിനുശേഷം വെള്ളം പിഴിഞ്ഞ്‌ കളയുക. മുളക്പൊടി, ജീരകം, മല്ലിപ്പൊടി, കടലമാവ്‌, കായപ്പൊടി, ഉപ്പ്‌ എന്നിവ ഒരു പാത്രത്തില്‍ ഇട്ട്‌ പാകത്തിന്‌ വെള്ളം ചേര്‍ത്ത്‌ ഉഴുന്ന്‌ മാവിന്‍റെ പരുവത്തില്‍ അരച്ചെടുക്കുക. അതിനുശേഷം വെള്ളം പിഴിഞ്ഞ്‌ മുള്ളങ്കിയും ചേര്‍ത്ത്‌ നാരങ്ങാ വലിപ്പത്തില്‍ എടുത്ത്‌ കൈയ്യില്‍ വച്ച്‌ പരത്തുക. തിളച്ച എണ്ണയിലേയ്ക്ക്‌ വടയിട്ട്‌ ബ്രൗണ്‍ നിറമാകുന്നതുവരെ വറുക്കുക.
About Writer
WEBDUNIA