ഇടിച്ചക്ക ഫ്രൈ കഴിച്ചിട്ടുണ്ടോ ? ഉണ്ടാക്കാൻ വളരെ എളുപ്പമാണ് !

സുമീഷ് ടി ഉണ്ണീൻ| Last Modified ബുധന്‍, 12 ഡിസം‌ബര്‍ 2018 (18:51 IST)
ജനുവരി കഴിഞ്ഞാൽ പിന്നെ ഇടിച്ചക്ക ഉണ്ടാകുന്ന സമയമാണ്. നമ്മുടെ ഇടിച്ചക്കകൊണ്ടുള്ള വിഭവങ്ങളായിരിക്കും പിന്നീട് കൂടുതലും. തോരനും കൂട്ടാനും കറിയുമെല്ലാമായി ഇടിച്ചക്ക രുചി പകരും. എന്നാൽ ഇടിച്ചക്ക ഫ്രൈ അധികമാരും കഴിച്ചു കാണില്ല. ഇത് ഉണ്ടാക്കാൻ വളരെ എളുപ്പമാണ്.

ഇടിച്ചക്ക ഫ്രൈ ഉണ്ടാക്കാൻ വേണ്ട ചേരുവകൾ നോക്കാം

ഇടിചക്ക
മുളകുപൊടി _ നാല് ടീസ്പൂണ്‍
മഞ്ഞള്‍പൊടി - ഒരു ടീസ്പൂൺ ‘
കോണ്‍ഫ്ലോര് -
രണ്ട് ടീസ്പൂൺ
ഉപ്പ് - പാകത്തിന്
എണ്ണ - ഫ്രൈ ചെയ്യാൻ ആവശ്യത്തിന്

ഇനി ഇടിച്ചക്ക ഫ്രൈ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം

ഇടിചക്ക വലിയ കഷ്ണങ്ങളാക്കി മുറിച്ച് പുഴുങ്ങുക. ശേഷം ഇത് നിളത്തിൽ ചെറുതായി അരിഞ്ഞ മാറ്റിവക്കുക. ഇനി ഉപ്പ് മുളകുപൊടി, മഞ്ഞൾപൊടി കോൺഫ്ലോർ എന്നിവ നന്നായി മിക്സ് ചെയ്ത ശേഷം മുറിച്ചുവച്ചിരികുന്ന ഇടച്ചക്കയിൽ നന്നായി പുരട്ടുക. അരമണിക്കൂർ കഴിഞ്ഞ് ഇത് വറുത്തുകോരാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :