സുമീഷ് ടി ഉണ്ണീൻ|
Last Modified ബുധന്‍, 12 ഡിസംബര്‍ 2018 (18:24 IST)
പുതുവത്സരത്തിൽ കരുത്തൻ ക്യാമറ സ്മാർട്ട്ഫോണിനെ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഹോണർ. 48 മെഗാപിക്സൽ ക്യാമറയുമായി ഹോണർ വ്യു 20യെയാണ് കമ്പനി വിപണിയിൽ അവതരിപ്പിക്കാൻ ലക്ഷ്യമിടുന്നത്. ക്യാമറക്ക് കരുത്തേകുന്നത് സോണിയുടെ ഐഎംഎക്‌സ്586 സിഎംഒഎസ് സെന്‍സറാണ് എന്നതാണ് ഏറ്റവും വലിയ സവിശേഷത.
ഹോണർ വ്യു 10ന്റെ പുത്തൻ തലമുറ പതിപ്പാണ് വ്യു 20. ഡിസ്‌പ്ലേയിൽ തന്നെ സെൽഫി ക്യാമറ ഒരുക്കിയിരിക്കുന്നു എന്നതാണ് ഫോണിന്റെ എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത. ഡിസ്‌പ്ലേയുടെ ഇടതുഭാഗത്തായാണ് സെൽഫി ക്യാമറ സ്ഥാനം പിടിച്ചിരിക്കുന്നത്. കരുത്തുറ്റ കിരിൻ 980 പ്രൊസസറാണ് ഫോണിനെ പ്രവർത്തിപ്പിക്കുക.
വൈഫൈ നെറ്റ്‌വർക്കുകളിനിന്നും അതിവേഗ ഡൌൺലോഡിംഗ് സാധ്യമാക്കുന്ന ലിങ്ക് ടര്‍ബോ എന്ന പ്രത്യേക സംവിധാനവും വ്യു 20യിൽ ഒരുക്കിയിട്ടുണ്ട്. 48 മെഗാപിക്സൽ ക്യാമറയുള്ള ഫോൺ ഉടൻ വിപണിയിൽ ഇറക്കും എന്ന് നേരത്തെ ഷവോമിയും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഫോണിന്റെ പേരോ മറ്റു വിശദാംശങ്ങളോ പുറത്തുവിട്ടിട്ടില്ല. ഷവോമിയുടെ ഈ ഫോണും സാംസങ്ങിന്റെ A8മായിരിക്കും ഓണർ വ്യു 20യുടെ എതിരാളികളായി എത്തുക.