റോയൽ എൻഫീൽഡിന്റെ ഇരട്ടക്കുട്ടികൾ കേരളത്തിലെത്തി

സുമീഷ് ടി ഉണ്ണീൻ| Last Updated: ബുധന്‍, 12 ഡിസം‌ബര്‍ 2018 (16:23 IST)
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കോണ്ടിനെന്റല്‍ ജിടി 650 യെയും ഇന്റര്‍സെപ്റ്റര്‍ 650യെയും റോയൽ എൻഫീൽഡ് കേരളത്തിലെത്തിച്ചു. നവംബർ പതിനാലിനാണ് ആരാധകർ ഏറെ കാത്തിരുന്ന മോഡലുകളെ റോയൽ എൻഫീൽഡ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇന്റര്‍സെപ്റ്റര്‍ 650ക്ക് ഏകദേശം 2.48 ലക്ഷം രൂപയും കോണ്ടിനെന്റല്‍ ജിടി 650ക്ക്
2.34 ലക്ഷം രൂപയുമാണ് കൊച്ചിയിലെ എക്സ് ഷോറൂം വില.

7250 ആർ പി എമ്മില്‍ 47 ബി എച്ച്‌ പി കരുത്തും 5250 ആർ പി എമ്മില്‍ 52 എൻ എം ടോര്‍ക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള
648 സി സി ഫ്യുവൽ ഇഞ്ചക്ടഡ് പാരലല്‍ ട്വിന്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് ഇരു വഹനങ്ങളുടെയും കുതിപ്പിന് പിന്നിൽ. സിക്സ് സ്പീഡ് ഗിയർബോക്സ് ആണ് വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :