പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ട്വിസ്റ്റ്, നായകനെ കൊലപ്പെടുത്തി; സംവിധായകന് വധ ഭീഷണി !

സുമീഷ് ടി ഉണ്ണീൻ| Last Modified ബുധന്‍, 12 ഡിസം‌ബര്‍ 2018 (17:34 IST)
സിനിമകളേക്കാൾ ഏറെ ആളുകളെ സ്വധീനിക്കുന്നതാണ് സീരിയലുകൾ. ഇപ്പോഴിതാ പ്രേക്ഷകരെ അമ്പരപ്പിക്കാൻ നൽകിയ ഒരു ട്വിസ്റ്റിന്റെ പേരിൽ വധഭീഷണി നേരിടുകയാണ് ഒരു സംവിധായകൻ. പ്രശസ്ത സീരിയൽ സംവിധായകനായ ഗിരീഷ് കോന്നിക്കാണ് സ്വന്തം സീരിയലിൽ ട്വിസ്റ്റ് നൽകിയതിന്റെ പേരിൽ നായകന്റെ ആരാധകരിൽനിന്നും വധഭീഷണി നേരിടുന്നത്.

‘സീത‘ എന്ന സീരിയലിലെ ഇന്ദ്രൻ എന്ന നായക കഥാപാത്രം കൊല്ലപ്പെട്ടു എന്ന രീതിയി ടെലികാസ്റ്റ് ചെയ്ത എപ്പിസോഡിന് ശേഷമാണ് ഗിരീഷ് കോന്നിക്ക് വധഭീഷണി ഉണ്ടായത്. കുങ്കുമപ്പൂവ് എന്ന സീരിയലിലെ രുദ്രൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഷാനവാസ് ആണ് ഇന്ദ്രൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

എപ്പിസോഡ് പുറത്തുവന്നതോടെ ഷാനവാസിന്റെ ആരാധകർ സാമൂഹ്യ മാധ്യമങ്ങളിലൂടെ സംവിധായകന് നേരെ അസഭ്യവർഷം നടത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഭീഷണി അതിരു കടന്നതോടെ ഗിരീഷ് കോന്നി കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർക്ക് പരാതി നൽകി. ഇന്ദ്രൻ എന്ന കഥാപാത്രം മരിച്ചതായി ട്വിസ്റ്റ് നൽകി അടുത്ത എപ്പിസോഡുകളിലൂടെ കഥാപാത്രത്തെ വീണ്ടും കൊണ്ടുവരാനായിരുന്നു സംവിധായകൻ ലക്ഷ്യമിട്ടിരുന്നത്. അതാണ് വലിയ പൊല്ലാപ്പായി മാറിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :