നൽകാം അവൾക്കൊരു പ്രണയ ചുംബനം!

രണ്ടു പേർ ചുംബിക്കുമ്പോൾ ലോകം മുഴുവൻ മാറുന്നു എന്ന് മഹാകവി ഒക്‌ടോവിയോ പാസ് പറഞ്ഞിട്ടുണ്ട്.

റെയ്‌നാ തോമസ്| Last Updated: വ്യാഴം, 13 ഫെബ്രുവരി 2020 (15:10 IST)
ആര്‍ദ്രത തുളുമ്പുന്ന ഒരു വാക്ക് അല്ലെങ്കില്‍ വാചകം അതുമല്ലെങ്കില്‍ ഹൃദയത്തില്‍ സൂക്ഷിക്കാനായി ഒരു ഉപഹാരം പ്രണയിക്കുന്നയാള്‍ക്ക് കൈമാറാനായി കാത്തിരിക്കുന്നവര്‍ തീര്‍ച്ചയായും വാലന്‍റൈന്‍ പാതിരിയെ ഓര്‍മ്മിക്കും. ഇന്ന് ഫെബ്രുവരി 13- കമിതാക്കൾ കാത്തിരിക്കുന്ന കിസ് ഡേ.

സ്നേഹത്തിലും പ്രണയത്തിലും വളരെ പ്രാധാന്യമുള്ള ഒന്നാണ് ചുംബനം. രണ്ടു പേർ ചുംബിക്കുമ്പോൾ ലോകം മുഴുവൻ മാറുന്നു എന്ന് മഹാകവി ഒക്‌ടോവിയോ പാസ് പറഞ്ഞിട്ടുണ്ട്. പങ്കാളി അല്ലെങ്കിൽ പ്രിയപ്പെട്ടവർ പിണക്കത്തിലോ അല്ലെങ്കിൽ ദേഷ്യത്തിലോ ആണെങ്കിൽ പോലും ഒരു ചുംബനത്തിലൂടെ നിങ്ങൾക്ക് അതിനെ മറികടക്കാന്‍ സാധിക്കും.

എത്ര വലിയ ദേഷ്യമോ പിണക്കമോ ആണെങ്കില്‍ തന്നെയും മനസ്സ് നിറഞ്ഞുള്ള ഒരു ചെറു ചുംബനം മതി അതെല്ലാം അലിയിച്ചു കളയാൻ. രണ്ട് പേര്‍ പരസ്പരം ചുംബിയ്ക്കുമ്പോള്‍ അവരുടെയുള്ളിലെ ലോകം കുറച്ചുനേരത്തേക്ക് നിശ്ചലമാകുന്നു.

ചുംബനവും പല തരത്തിലുണ്ട്. നെറുകയിൽ, കവിളിൽ, കൈകളിൽ, ചുണ്ടിൽ എന്നിങ്ങനെ ഓരോ ചുംബനങ്ങളും വ്യത്യസ്ഥമായ വികാരങ്ങളെയാണ് പ്രകടിപ്പിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :