പ്രണയം നിറയുന്ന വാലന്റൈൻസ് വീക്ക്; ഇന്ന് ആലിംഗന ദിനം

സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒപ്പം ഈ ദിവസം ആഘോഷിക്കാൻ കഴിയും.

റെയ്‌നാ തോമസ്| Last Updated: ബുധന്‍, 12 ഫെബ്രുവരി 2020 (19:31 IST)
ഫെബ്രുവരി 7 മുതൽ റോസ് ഡേയിൽ ആരംഭിച്ച് ഫെബ്രുവരി 14 ന് വാലന്റൈൻസ് ഡേയിൽ അവസാനിക്കുന്ന പ്രണയ വാരത്തിൽ ഏറ്റവും ആഘോഷിക്കപ്പെടുന്ന ദിവസമാണ് ഹഗ് ഡേ. പ്രണയിക്കുന്നവർ തമ്മിൽ മാത്രമല്ല നിങ്ങളുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവരുന്ന എല്ലാവരെയും ഈ അവസരത്തിൽ ആലിംഗനം ചെയ്യാം. സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒപ്പം ഈ ദിവസം ആഘോഷിക്കാൻ കഴിയും. എളുപ്പത്തിൽ നല്കാവുന്ന ഒരു ആലിംഗനത്തിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സുരക്ഷിതത്വവും സ്നേഹവും പകരുക.


ആലിംഗനം സ്നേഹത്തിന്റെയും കരുതലിന്റെയും പ്രകടനമാണ്. പ്രണയത്തിൻറെ യഥാർത്ഥ മഹത്വം എന്താണെന്ന് അവർക്ക് പറഞ്ഞു കൊടുക്കാനായി നിങ്ങൾ വാചാലനാവുകയോ സ്നേഹ പ്രഭാഷണങ്ങൾ നടത്തുകയോ ചെയ്യേണ്ടതില്ല. അവരെ ഒരുതവണ ചേർത്തുപിടിച്ച് നിങ്ങളുടെ മാറോടണച്ചാണച്ചാൽ മാത്രം മതി. ഇതിൽ നിന്നും പ്രവഹിക്കുന്നേ സ്നേഹ മന്ത്രത്തിന് വാക്കുകളേക്കാൾ ഉച്ചത്തിൽ സംസാരിക്കാൻ കഴിയും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :